ജുമാ നമസ്കാരത്തിനിടെ ജയ് ശ്രീറാം വിളികള്‍; അസ്വസ്ഥം ഗുരുഗ്രാം

gurugram-26
ചിത്രം; എൻഡിടിവി
SHARE

ഗുരുഗ്രാമിലെ മൈതാനത്ത് മുസ്​ലിംകൾ നടത്തിയ ജുമാ നമസ്കാരത്തിനെതിരെ വീണ്ടും അസ്വാരസ്യങ്ങള്‍. 26/11 ഭീകരാക്രമണത്തെ ഓർമിപ്പിക്കുന്നതാണ് ആരോപിച്ചാണ് തീവ്രഹിന്ദു സംഘടനകൾ ജുമാ നമസ്കാരത്തിനെതിരെ തിരിഞ്ഞത്. പ്രദേശത്തെ അസ്വാരസ്യം മനസിലാക്കിയതോടെ ജുമാ നമസ്കാരം ഉപേക്ഷിച്ച് പോകാൻ മുസ്​ലിംകൾ തയ്യാറായെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് പറയുന്നു. എന്നാൽ നമസ്കാരം സമാധാനപൂർവം നടത്താമെന്ന് 25 പേർ പറഞ്ഞതോടെ പ്രാർഥന ആരംഭിച്ചു. ജുമാ തുടങ്ങിയതിന് പിന്നാലെ പരിസരത്ത് നിന്ന് ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് വിളികളും മുഴങ്ങി.

150 പൊലീസുകാർ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും 30 പേരാണ് പ്രാർഥന നടക്കുന്ന സ്ഥലത്ത് സംരക്ഷണത്തിനായി നിന്നതെന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 20 മിനിറ്റ് നീണ്ട പ്രാർഥന അവസാനിച്ചതും ഹിന്ദു സംഘടനയിലെ രണ്ട് പേർ വന്ന് പ്രാർഥന നടന്ന സ്ഥലത്തെ ചൊല്ലി അവകാശവാദം ഉന്നയിച്ചു. എന്നാൽ പ്രാർഥന പൂർത്തിയാക്കിയ മുസ്​ലിംകൾ സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു. 

ഗുരുദ്വാരയിൽ മുസ്​ലിംകള്‍ക്ക് പ്രാർഥനയ്ക്കുള്ള സൗകര്യം ഒരുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇത് പിന്നീട് പിൻവലിച്ചു. ഗുരുദ്വാരയ്ക്ക് പുറത്ത് മുസ്​ലിം വിരുദ്ധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയും ജുമാ നടക്കുന്ന സ്ഥലത്ത് ചാണകം തളിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു.

MORE IN INDIA
SHOW MORE