സമരഭൂമിയിൽ പൊലിഞ്ഞത് 700 ലേറെ ജീവൻ; കോവിഡിനെയും സർക്കാരിനെയും തോൽപ്പിച്ച് കർഷകർ

farmers-protest
SHARE

കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷ സമരത്തിന് നാളെ ഒരു വയസ്സ്. ഉത്തരേന്ത്യയിലെ കടുത്ത കാലാവസ്ഥയും കോവിഡ് മഹാമാരിയുടെ രണ്ട് തരംഗങ്ങളെയും അതിജീവിച്ചാണ് സമരം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നത്. എഴുനൂറിലേറെ പേരാണ്  സമര ഭൂമികളില്‍ മരിച്ചുവീണത്. ഇവരില്‍ പലരും കൊടും ശൈത്യവും ഉഷ്ണവും താങ്ങാനാകാതെ ജീവന്‍ വെടിഞ്ഞവരാണ്.

2020 നവംബര്‍ 26ന് ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ആരംഭിച്ചപ്പോള്‍, ഉത്തരേന്ത്യയിലെ കൊടും ശൈത്യത്തില്‍ തണുത്തറഞ്ഞുപോകുമെന്നായിരുന്നു പലരും കരുതിയത്. പക്ഷെ കര്‍ഷകരുടെ പോരാട്ടച്ചൂടിനെ ഇല്ലാതാക്കാനുള്ള ശേഷി കൊടും തണുപ്പിനുണ്ടായിരുന്നില്ല. ഡിസംബര്‍ ജനുവരി മാസങ്ങളിലെ മൈനസ് താപനിലയില്‍ ഉത്തരേന്ത്യ കമ്പിളിപ്പുതപ്പില്‍ ചുരുണ്ടുറങ്ങിയപ്പോള്‍, ട്രാക്ടറുകളിലും റോഡുകളിലും തണുത്ത് വിറച്ച് വൃദ്ധ വയോധികരുള്‍പ്പെടേ ആയിരങ്ങള്‍ അവകാശപ്പോരാട്ടത്തില്‍ ഉറച്ചുനിന്നു. 

ഉഷ്ണതരംഗത്തില്‍ ചുട്ടുപൊള്ളിയപ്പോഴും അവര്‍ തണല്‍ തേടിപ്പോയില്ല. 1933ന് ശേഷം ഏറ്റവും ഉയര്‍ന്ന മഴയാണ് ഡല്‍ഹിയില്‍ ഇത്തവണ പെയ്തതിറങ്ങിയത്. ആ പേമാരിയിലും കര്‍ഷകരുടെ പോരാട്ട വീര്യം ഒലിച്ച് പോയില്ല.

MORE IN INDIA
SHOW MORE