അച്ഛൻ ഓടിച്ച കാർ കയറി നാലു വയസുകാരൻ മരിച്ചു; ദാരുണം

boy-death
SHARE

അച്ഛന്റെ അബദ്ധം മകന്റെ ജീവനെടുത്ത സങ്കടകരമായ വാർത്തയാണ് ഹൈദരാബാദിൽ നിന്ന് കേൾക്കുന്നത്. അച്ഛൻ ഓടിച്ച എസ്‍യുവിയുടെ അടിയിൽപ്പെട്ട് നാലു വയസുകാരൻ മരിക്കുകയായിരുന്നു. ഹൈദരാബാദിലെ എൽബി നഗറിലാണ് സംഭവം. വീടിന് മുന്നിൽ കളിക്കുകൊണ്ടിരിക്കുകയായിരുന്നു സാത്വിക് എന്ന 4 വയസ്സുകാരൻ.

സാത്വികിന്റെ പിതാവ് ഇവർ താമസിക്കുന്ന അപാർട്മെന്റിന്റെ സെക്യൂരിറ്റ് ഗാർഡായി തന്നെ ജോലി ചെയ്യുന്നയാളാണ്. അവിടെ വെച്ചാണ് അപകടം നടക്കുന്നതും. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. അപാ‍ർട്മെന്റിന്റെ പുറത്ത് വെച്ചാണ് ലക്ഷ്മൺ കാറിൽ കയറി സ്റ്റാർട്ട് ചെയ്തത്. കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുത്തതും സാത്വിക് ഗേറ്റിനടുത്തേക്ക് കളിക്കാനായി ഓടുകയായിരുന്നു. പെട്ടെന്ന് തന്നെ കാറിന്റെ വീലിനടയിലേക്ക് കുട്ടി പെട്ടു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. 

MORE IN INDIA
SHOW MORE