യുവതിയുടെ സ്വകാര്യദൃശ്യം പകർത്തി; കൊല്ലാൻ നോക്കി: മുൻ മിസ്റ്റർ വേൾഡ് പിടിയിൽ

manikanddan-visual
SHARE

ഒന്നിച്ചു കഴിഞ്ഞിരുന്ന യുവതിയെ ആക്രമിച്ചതിനു മുന്‍ മിസ്റ്റര്‍ വേള്‍ഡ് അറസ്റ്റില്‍. രണ്ടുതവണ മിസ്റ്റര്‍ േവള്‍ഡും നാലുതവണ മിസ്റ്റര്‍ തമിഴ്നാടുമായിട്ടുള്ള ചെന്നൈ സ്വദേശി ആര്‍.മണികണ്ഠനാണ് പിടിയിലായത്. നഗരത്തിെല സെലിബ്രിറ്റികളുടെയും ഉന്നതരുടെയും ഫിസിക്കല്‍ ട്രെയിനര്‍ കൂടിയാണു പിടിയിലായ മണികണ്ഠന്‍.

ലോക ചാംപ്യനായിരുന്നു. ഒന്നല്ല രണ്ടുതവണ. കൂടാതെ മിസ്റ്റര്‍ തമിഴ്നാടെന്ന പട്ടം നേടിയത് തുടര്‍ച്ചയായി നാലുതവണ. പക്ഷേ ഇപ്പോള്‍ ജയിലില്‍. ആര്‍. മണികണ്ഠന്‍ എന്ന സെലിബ്രിറ്റി ബോഡി ബില്‍ഡറുടെ പതനത്തിലേക്കു നയിച്ചതു കൂടെ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ പരാതിയാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പാലവാക്കം സ്വദേശിനി ഒരു വര്‍ഷമായി മണികണ്ഠനൊപ്പമായിരുന്നു താമസം. ഒന്നിച്ചു കഴിയുന്നതിനിടെ അനുവാദമില്ലാതെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതോടെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമമുണ്ടായി. തുടര്‍ന്ന് മണികണ്ഠന്റെ ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ട യുവതി മാധ്യമങ്ങള്‍ക്കു മുന്‍പിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. പിന്നീട് ഓണ്‍ലൈന്‍ വഴി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൂനമല്ലി ഓള്‍ വിമൻ പൊലീസാണു മണികണ്ഠന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു. അതേസമയം കെട്ടിച്ചമച്ച പരാതിയാണെന്നും പണം തട്ടാനാണു ശ്രമമെന്നും അറസ്റ്റിലാകുന്നതിനു തൊട്ടുമുന്‍പ് മണികണ്ഠന്‍ പ്രതികരിച്ചിരുന്നു.

MORE IN INDIA
SHOW MORE