പബ്ജി കളിച്ച് റെയിൽവേ ട്രാക്കിലൂടെ നടന്നു; രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യ

pubg
SHARE

പബ്ജി മൊബൈൽ ഗെയിം കളിച്ചുകൊണ്ട് റെയിൽവേ ട്രാക്കിൽ നടക്കുന്നതിനിടെ രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മഥുര കന്റോൺമെന്റ് സ്റ്റേഷനും രായ സ്റ്റേഷനും ഇടയിൽ, ലക്ഷ്മി നഗറിലാണ് സംഭവം. കപിൽ (18), രാഹുൽ (16) എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാർഥികളാണ്.

കപിലും രാഹുലും രാവിലെ നടക്കാനിറങ്ങിയതാണ്. മൊബൈലിൽ പബ്ജി കളിച്ച്, റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിൻ വന്നത് അറിയാതിരുന്നതാണ് അപകടകാരണമെന്ന് ജമുന പാർ പൊലീസ് സ്റ്റേഷൻ‌ എസ്എച്ച്ഒ അറിയിച്ചു.

അപകടസ്ഥലത്തുനിന്നു ഇരുവരുടെയും ഫോൺ കണ്ടെടുത്തു. കണ്ടെടുക്കുന്ന സമയത്തും ഒരു ഫോണിൽ പബ്ജി ഗെയിം തുടർന്നുകൊണ്ടിരിക്കുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. ഒരു ഫോൺ പൂർണമായും തകർന്നു.

MORE IN INDIA
SHOW MORE