ജീവനക്കാർക്ക് കാവിവസ്ത്രം, രുദ്രാക്ഷം; അപമാനിക്കല്‍; ട്രെയിൻ തടയും: സന്യാസികൾ

ramayan-express
SHARE

കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച് രാമായൺ എക്സ്പ്രസിലെ ജീവനക്കാർ ഭക്ഷണം വിളമ്പുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് സന്യാസിമാർ. ഭക്ഷണം വിളമ്പുന്നവർക്ക് കാവി വസ്ത്രം യൂണിഫോം ആക്കിയത് ഹിന്ദു മതത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഇവർ വാദിക്കുന്നു. ഇത് വ്യക്തമാക്കി റെയിൽവേ മന്ത്രിയ്ക്ക് സംഘടന കത്ത് അയച്ചിട്ടുണ്ട്. 

ഉജ്ജയിന്‍ അഖാഡ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി അവ്‌ദേശ്പുരിയാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. കാവി യൂണിഫോം പിൻവലിച്ചില്ലെങ്കിൽ‌ അടുത്ത മാസം 12ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ രാമായൺ എക്സ്പ്രസ് തടയുമെന്ന് ഇവർ പറയുന്നു. കാവി വസ്ത്രവും രുദ്രാക്ഷ മാലയും ധരിച്ചാണ് ട്രെയിനിൽ ജീവനക്കാർ ഭക്ഷണം വിളമ്പുന്നത്. ഇത് അവസാനിപ്പിക്കണമെന്നാണ് ആവശ്യം.

MORE IN INDIA
SHOW MORE