തൊഴില്‍ കോഡുകൾ റദ്ദാക്കണം; ആവശ്യം ശക്തം; പ്രതിഷേധം വിപുലമാക്കും

labour-code
SHARE

കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്നാലെ തൊഴില്‍ കോഡുകള്‍ റദ്ദാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതിനായി പ്രതിപക്ഷവും തൊഴിലാളിസംഘടനകളും പ്രതിഷേധം വിപുലമാക്കും. തൊഴില്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന നാല് തൊഴില്‍ കോഡുകള്‍ നടപ്പാക്കുന്നതിന് ചട്ടങ്ങള്‍ ഇതുവരെയും കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടില്ല. 

വിവാദമായ 3 കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നതിനൊപ്പം ഉയര്‍ന്നതാണ് തൊഴില്‍ കോഡുകള്‍ റദ്ദാക്കണമെന്ന മുദ്രാവക്യവും. കര്‍ഷസമരത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കിയത് തൊഴില്‍ കോഡുകള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തിന് കൂടുതല്‍ ഉൗര്‍ജം പകര്‍ന്നിരിക്കുകയാണ്. സാമൂഹിക സുരക്ഷാച്ചട്ടം, വ്യവസായബന്ധ ചട്ടം, തൊഴില്‍ സുരക്ഷ ചട്ടം, വേതന ചട്ടം എന്നീ നാലു കോഡുകള്‍ തൊഴില്‍ സുരക്ഷയും പ്രതിഷേധിക്കാനുള്ള അവകാശവും ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബില്ലുകള്‍ പാസായെങ്കിലും നടപ്പാക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യണം. കേന്ദ്ര തൊഴില്‍ മന്ത്രി ഭുപേന്ദ്ര യാദവ് തൊഴില്‍ സംഘടനകളുമായി ആശയവിനിമയം നടത്തിയെങ്കിലും ഫലമുണ്ടായില്ല.‌‌‌

സമ്മര്‍ദം ശക്തമാക്കാന്‍ രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് ഒരുങ്ങുകയാണ് തൊഴിലാളി സംഘടനകള്‍. സംഘപരിവാര്‍ സംഘടനയായ ബിഎംഎസും തൊഴില്‍ നിയമപരിഷ്ക്കരണത്തിന് എതിരാണെന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു.   

MORE IN INDIA
SHOW MORE