6 ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ല; യുപിയിൽ മഹാപഞ്ചായത്ത്

maha-panchayath
SHARE

മിനിമം താങ്ങു വില ഉൾപ്പെടെയുള്ള 6 ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആഹ്വാനം ചെയ്ത് യുപിയിലെ കർഷക മഹാപഞ്ചായത്ത്. ലക്നൗവിൽ ചേർന്ന മഹാപഞ്ചായത്തിൽ ആയിരക്കണക്കിന്‌ കർഷകർ പങ്കെടുത്തു. സർക്കാർ ചർച്ചക്ക് തയ്യാറാവാതെ ഡൽഹി അതിർത്തികളിൽ നിന്ന് കർഷകർ പിരിഞ്ഞു പോകില്ലെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും നേതാക്കൾ ആരോപിച്ചു. യുപി നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കർഷകർ പ്രതിഷേധം ശക്തമാക്കുന്നത് ബിജെപിയെ രാഷ്ട്രീയമായി സമ്മർദ്ദത്തിലാക്കുന്നുണ്ട്.

MORE IN INDIA
SHOW MORE