കോവിഡ് മരണം; കുടുംബത്തിന് 50,000 നഷ്ടപരിഹാരം; റിപ്പോർട്ട് തേടി സുപ്രീംകോടതി

covid-19-death-03
SHARE

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് അമ്പതിനായിരം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് നടപ്പാക്കിയതിന്‍റെ റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ജില്ലാതലത്തില്‍ സമിതികള്‍ രൂപീകരിച്ചതിന്‍റെ വിവരങ്ങളും സുപ്രീംകോടതി തേടി. അടുത്ത തിങ്കളാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോവിഡ് നഷ്ടപരിഹാരത്തിനും സമിതികള്‍ രൂപീകരിക്കാനും നിര്‍ദേശം നല്‍കി കഴിഞ്ഞ മാസം നാലിനായിരുന്നു സുപ്രീംകോടതി ഉത്തരവിറക്കിയത്. ഒരുമാസത്തിനകം ഉത്തരവ്. 

MORE IN INDIA
SHOW MORE