റോഡിൽ ജീവൻ പൊലിയരുത്; 2 ദിനം സൗജന്യ ചികിൽസ; സ്റ്റാലിന്റെ ‘നമ്മെ കാക്കും 48’

stalin-accidnet
SHARE

അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ തീരുമാനങ്ങളും നടപടികളും െകാണ്ട് തമിഴ് ജനതയുടെ കയ്യടി വാങ്ങുകയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇപ്പോൾ റോഡ് അപകടങ്ങളിൽ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ എത്തുന്നവരുടെ ജീവൻ രക്ഷിക്കേണ്ട അത്യാവശ്യ ചികിൽസയാണ് സർക്കാർ സൗജന്യമാക്കുന്നത്. അപകടം പറ്റിയ വ്യക്തിയ്ക്ക് രണ്ട് ദിവസം സർക്കാർ പദ്ധതിയുടെ കീഴിൽ സൗജന്യ ചികിൽസ ഉറപ്പാക്കും. ‘നമ്മെ കാക്കും 48’ എന്നാണ് ഈ ആശയത്തിന് സർക്കാർ പേരിട്ടിരിക്കുന്നത്. അപകടത്തിൽപ്പെടുന്ന ഏതൊരാൾക്കും ഈ സഹായം ലഭിക്കും. അത് തമിഴ്നാട്ടിന് പുറത്തുള്ള വ്യക്തിയാണെങ്കിലും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഒരുലക്ഷം രൂപയുടെ ചികിൽസാ സഹായമാണ് ഇത്തരത്തിൽ ഗുരുതര അപകടം പറ്റിയെത്തുന്ന ഓരോ മനുഷ്യർക്കും നൽകുക എന്നാണ് റിപ്പോർട്ട്. സർക്കാർ, സ്വകാര്യ ആശുപത്രികൾ അടക്കം 609 ആശുപത്രികളിൽ ഈ പദ്ധതിയുടെ സഹായം ലഭിക്കും. 50 കോടി രൂപയാണ് ഇതിനായി സർക്കാർ മാറ്റിവയ്ക്കുന്നത്.ഇതിനൊപ്പം റോഡുകളുടെ നിലവാരം ഉയർത്തുന്നതിനും അപകടത്തിൽപ്പെട്ടവർക്ക് പ്രാഥമിക ചികിൽസ നൽകാൻ പൊലീസ്, സന്നദ്ധ സംഘടനകൾ അടക്കമുള്ളവർക്ക് പ്രത്യേക പരിശീലനം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

MORE IN INDIA
SHOW MORE