ഗോഡ്സേക്ക് പുഷ്പാർച്ചന; ശിവസേനാ നേതാവിനെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്

stalin-godse-arrest
SHARE

മഹാത്മാ ഗാന്ധിയുടെ ജീവനെടുത്ത നാഥുറാം ഗോഡ്സെയെ രാജ്യം തൂക്കിലേറ്റിയ ദിനത്തിൽ, ചരമവാർഷികമായി ആചരിച്ച ശിവസേനാ നേതാവിനെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. തിരുപ്പൂർ നല്ലൂർ പൊലീസാണ് ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ സംസ്ഥാന അധ്യക്ഷന്‍ എ. തിരുമുരുകന്‍ ദിനേശിനെതിരെ കേസെടുത്തിരിക്കുന്നത്.

ഈ മാസം 15ന് നടന്ന സംഭവത്തിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗോഡ്സെയെ തൂക്കിലേറ്റിയ ദിനം രാക്കിപാളയത്തെ പാർട്ടി ഓഫിസിൽ ഇയാളുടെ നേതൃത്വത്തിൽ ചരമവാർഷികം ആചരിക്കുകയായിരുന്നു. ഗോഡ്സെയുടെ ചിത്രം വച്ച് പുഷ്പാർച്ചനയും നടത്തി. പത്തോളം പേർ ഇതിൽ പങ്കെടുക്കുകയും ചെയ്തു. തീവ്രവികാരമുള്ള മുദ്രാവാക്യങ്ങളും ഇവർ വിളിച്ചതായി പൊലീസ് പറയുന്നു. സെഷൻ 153, 505(1)(b), 505(1)(c), 505(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

MORE IN INDIA
SHOW MORE