പ്രണയവിവാഹത്തിൽ എതിർപ്പ്: മകളെ പിതാവ് പീഡിപ്പിച്ചുകൊന്നു; പിന്നാലെ ഭർത്താവും ജീവനൊടുക്കി

suicide-palakkad
SHARE

പിതാവ് പീഡിപ്പിച്ചുകൊന്ന യുവതിയുടെ ഭർത്താവ് തൂങ്ങിമരിച്ച നിലയില്‍. കഴിഞ്ഞ ദിവസമാണ് 21കാരനെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. മധ്യപ്രദേശിലെ സീഹോറിലാണ് സംഭവം. യുവതിയുടെ പ്രണയ വിവാഹത്തിലുള്ള കുടുംബത്തിന്റെ എതിർപ്പാണ് ഈ ക്രൂരതയുടെ തുടക്കം.

ഒരു വർഷം മുൻപാണ് യുവതിയും യുവാവും വിവാഹം കഴിച്ചത്. കൊല്ലപ്പെട്ട യുവതി സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ 6മാസം പ്രായമായ കുഞ്ഞ് മരിച്ചതിനെ തുടർന്ന് സഹോദരി പിതാവിനെയും സഹോദരനെയും വിളിച്ചുവരുത്തിയിരുന്നു. കുട്ടിയെ സംസ്കരിക്കാൻ സമാസ്ഗാവ് വനത്തിലേക്ക് പോകുന്നതിനിടെയായിരുന്നു പിതാവ് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. വനത്തിന് പുറത്ത് കാത്തുനിന്ന മകനോട് മകളെ കൊലപ്പെടുത്തിയ കാര്യം പറഞ്ഞു. ഇതേതുടർന്ന് വനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെയും യുവതിയുടെയും മൃതദേഹം കണ്ടെത്തുന്നത്. 

കുടുംബത്തിന് ഇഷ്ടമില്ലാത്ത ആളെ വിവാഹം ചെയ്തതിനുള്ള പ്രതികാരമാണിതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഫോറസ്റ്റ് ഗാർഡ് ആണ് വനത്തിൽ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. അതേസമയം, യുവാവിന്റെ മരണത്തെ കുറിച്ചും അന്വേഷണം തുടങ്ങി.

MORE IN INDIA
SHOW MORE