കർഷകന് സ്മാർട്ട് ഫോൺ വാങ്ങാൻ 1,500 രൂപ ഗുജറാത്ത് സർക്കാർ ധനസഹായം

farmer-smartphone
SHARE

ഗുജറാത്തിലെ കർഷകർക്ക് സ്മാർട്ട് ഫോൺ വാങ്ങാൻ സാമ്പത്തിക സഹായം നൽകാൻ സർക്കാർ നീക്കം. 1,500 രൂപ വരെ ഫോൺ വാങ്ങാൻ കർഷകർക്ക് സംസ്ഥാന സർക്കാർ ധനസഹായം നൽകുമെന്നാണ് ഗുജറാത്ത് കാർഷിക വകുപ്പ് വ്യക്തമാക്കുന്നത്.

സ്മാർട് ഫോണിന്റെ മൊത്തം വിലയുടെ 10 ശതമാനമാണ് സർക്കാർ സഹായം നൽകുന്നത്. ഇത് 1,500 രൂപയിൽ കൂടരുതെന്നും സംസ്ഥാന കൃഷി വകുപ്പ് പുറപ്പെടുപ്പിച്ച ഉത്തരവിൽ പറയുന്നു. സ്വന്തമായി ഭൂമിയുള്ള എല്ലാ കർഷകർക്കും ഈ സഹായം ലഭിക്കും. ഇയർഫോൺ, ചാർജർ, പവർ ബാക്ക് അപ്പ് സംവിധാനങ്ങൾ എന്നിവ വാങ്ങാൻ ഈ സഹായം ലഭിക്കില്ല. കാലാവസ്ഥ അറിയിപ്പുകൾ, ഉൽപ്പന്നങ്ങളുടെ വില വിവരം, വിദഗ്ധരുടെ അഭിപ്രായങ്ങൾ എന്നിവ അതിവേഗം കർഷകരിലേക്ക് എത്തിക്കാനാണ് ഈ പദ്ധതി.

MORE IN INDIA
SHOW MORE