‘400 വർഷമായി ഒപ്പം നിന്ന പട്യാല; സിദ്ദു കാരണം ഉപേക്ഷിക്കില്ല’; പ്ലാനിങുമായി അമരിന്ദർ സിങ്

punjab-bjp-congress
SHARE

കോൺഗ്രസ് വിട്ട് പുറത്തുവന്ന പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങിന്റെ നീക്കങ്ങൾ വളരെ ശ്രദ്ധയോടെയാണ് രാജ്യം നോക്കുന്നത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതോടെ ബിജെപിക്കൊപ്പം ചേർന്ന് മൽസരിച്ചേക്കുമെന്ന ചർച്ചകളും സജീവമാണ്. ഇതിന് പിന്നാലെ പട്യാല നിയമസഭാ മണ്ഡലത്തിൽനിന്നു മത്സരിക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ് അദ്ദേഹം. പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി രൂപീകരിച്ച അമരിന്ദർ സംസ്ഥാനത്തെ എല്ലാ സീറ്റിലും സ്ഥാനാർഥികളെ നിർത്തുമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നു.

‘ഞാൻ പട്യാലയിൽനിന്ന് മത്സരിക്കും. പട്യാല 400 വർഷമായി ഞങ്ങളോടൊപ്പമുണ്ട്. നവ്ജ്യോത് സിങ് സിദ്ദു കാരണം ഞാൻ അത് ഉപേക്ഷിക്കാൻ പോകുന്നില്ല’ അദ്ദേഹം പറഞ്ഞു. അമരിന്ദർ കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് പട്യാല. അമരിന്ദർ നാലു തവണ ഇവിടെന്നിന്നു മത്സരിച്ചു വിജയിച്ചു. അമരിന്ദറിന്റെ ഭാര്യ പ്രണീത് കൗർ 2014 മുതൽ 2017 വരെ മൂന്നു വർഷക്കാലം പട്യാലയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

MORE IN INDIA
SHOW MORE