‘വോട്ടു തരൂ, ഇഹലോകവും പരലോകവും സുന്ദരമാക്കാം’; ആത്മീയത പയറ്റി കെജ്​രിവാൾ

kejiriwal
SHARE

ദേശീയ പാർട്ടിയാകാനുള്ള നീക്കം സജീവമായിരിക്കെ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിൽ മോഹനവാഗ്ദാനവുമായി ഡൽഹി മുഖ്യമന്ത്രി. ''വോട്ടു തരൂ..‌ ഇഹലോകവും പരലോകവും സുന്ദരമാക്കി തരാം..'' എന്നാണ് പുതിയ വാഗ്ദാനം. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ എഎപി സജീവമാകുകയാണ്. അടിസ്ഥാന സൗകര്യങ്ങളിലൂന്നിയും വിദ്യാഭ്യാസത്തിൽ കേന്ദ്രീകരിച്ചുമായിരുന്നു ഡൽഹിയിൽ കെജ്​രിവാളിന്റെ പ്രവർത്തനമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. എന്നാൽ ഉത്തരാഖണ്ഡിൽ കെജ്​രിവാൾ ആത്മീയതയാണ് പയറ്റുന്നത്‌. ഡൽഹിയിലെ ഭരണനേട്ടങ്ങളും ഭക്തജനങ്ങൾക്ക് സൗജന്യ തീർത്ഥയാത്ര ഒരുക്കിയതും കാണിച്ചാണ് വാർത്താസമ്മേളനത്തിൽ കേജ്‌രിവാളിന്റെ വാഗ്ദാനം. ഉത്തരാഖണ്ഡിലും സൗജന്യ തീർത്ഥയാത്രയെന്ന വാഗ്ദാനവും അദ്ദേഹം നൽകുന്നുണ്ട്. ഡൽഹിയിൽ സമാന സൗകര്യം ഒരുക്കിയെന്നും കെജ്​രിവാൾ വ്യക്തമാക്കി.

മുസ്‌ലിംസഹോദരങ്ങൾക്ക് അജ്മീർ ശരീഫിലേക്കും സിഖ് സഹോദരങ്ങൾക്ക് കാർത്താപൂർ ഇടനാഴിയിലേക്കും യാത്ര ഒരുക്കുമെന്നും കേജ്‌രിവാൾ പറഞ്ഞു. അയോധ്യയിലെ രാം ലല്ല ദർശനത്തിന് അവസരം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിൽ ഒാട്ടോയിൽ സഞ്ചരിക്കുന്ന കെജ്​രിവാളിന്റെ ചിത്രം എഎപി പങ്കുവച്ചു. രാജ്യത്തെവിടെയും എഎപിയെ പോലെ ജനങ്ങളെ പരിഗണിക്കുന്ന പാർട്ടിയില്ല. സുതാര്യമായ ആർടിഒ സർവീസ് കൊണ്ടുവരുമെന്നും അപകടങ്ങളിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകുമെന്നും ഫിറ്റ്‌നസ് ഫീ ഒഴിവാക്കുമെന്നും അദ്ദേഹം വാക്കുനൽകി.

എഎപിയെ കോൺഗ്രസിനും ബിജെപിക്കും ഇടയിലായി കാണുന്നില്ല. ഇരുവരും അഴിമതിയിൽ മുഴുകിയിരിക്കുകയാണ്. ഉത്തരാഖണ്ഡിൽ നല്ല വിദ്യാലയങ്ങൾ, റോഡുകൾ, വൈദ്യുതി, കുടിവെള്ളം. ഇവയ്ക്ക് പുറമെയാണ് 53കാരനായ കെജ്​രിവാളിന്റെ ആധ്യാത്മിക ജീവിത സൗകര്യമെന്ന വാഗ്ദാനം.

MORE IN INDIA
SHOW MORE