പിറന്നാളാശംസിച്ചില്ല; കാമുകൻ പിണങ്ങി; നീണ്ട മൗനം; രാത്രി പൊലീസിനെ വിളിച്ച് കാമുകി

girl-lover-police-new
SHARE

കാമുകന്റെ പിണക്കം മാറ്റാൻ പൊലീസിന്റെ സഹായം തേടി വിളിച്ച് കാമുകി. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് വിചിത്രമായ ആവശ്യവുമായി സമീപിച്ചത്. യുവതിയുടെ ആവശ്യം അറിഞ്ഞ പൊലീസ് ഒടുവിൽ വിഷയത്തിൽ ഇടപെടുകയും വേണ്ട സഹായങ്ങൾ ചെയ്ത് െകാടുക്കുകയും ചെയ്തു.

കാമുകൻ തന്നോട് പിണങ്ങിയെന്നും സംസാരിക്കാൻ പോലും തയാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പൊലീസിനെ ബന്ധപ്പെട്ടത്. കാമുകന്റെ പിറന്നാൾ ദിനത്തിൽ ആശംസ അറിയിച്ചില്ല എന്ന കാരണത്താലാണ് ഇയാൾ പിണങ്ങിയത്. പലതവണ യുവതി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും യുവാവ് ഫോൺ പോലും എടുക്കാൻ തയാറായില്ല. നേരിട്ട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ സഹികെട്ട് രാത്രി പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതിപ്പെട്ടു. യുവാവ് തന്നോട് മിണ്ടണമെന്നും പിണക്കം മാറ്റാൻ സഹായിക്കണമെന്നും യുവതി പൊലീസിനോട് ആവശ്യപ്പെട്ടു. രാത്രി ലഭിച്ച പരാതി പൊലീസും കാര്യമായി എടുത്തു.

പിന്നീട് യുവാവിനെ പൊലീസ് വിളിച്ചുവരുത്തി. മണിക്കൂറുകളോളം ഇരുവർക്കും കൗൺസിലിങ് നൽകി. ഒടുവിൽ പ്രശ്നം പരിഹരിച്ച് ഇരുവരെയും ഒന്നിപ്പിക്കാൻ പൊലീസ് തന്നെ നടപടി സ്വീകരിച്ചു. ഇരുവരുടെയും വീട്ടുകാരെയും വരുത്തി ബന്ധം വിവാഹത്തിലെത്തിച്ചാണ് പൊലീസ് മടങ്ങിയതെന്ന് ഫ്രീ പ്രസ് ജേർണലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

MORE IN INDIA
SHOW MORE