‘ഗാന്ധിജിയെ രാഷ്ട്രപിതാവായി ഞാൻ കാണുന്നില്ല’; സവർക്കറുടെ െകാച്ചുമകൻ; വിവാദം

gandhi-savarkar
SHARE

മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്ന് താൻ കരുതുന്നില്ലെന്ന് പരസ്യമായി പറഞ്ഞ് സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ. എഎൻഐയാണ് ഈ വിഡിയോ പുറത്തുവിട്ടത്. ‘ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്രപിതാവ് മാത്രമല്ല. ആയിരക്കണക്കിന് പേർ ആരാലും ഓർക്കാതെ പോയിട്ടുണ്ട്. രാജ്യത്തിന് 50 വര്‍ഷത്തെ പഴക്കമല്ല 500 വര്‍ഷത്തെ പഴക്കമുണ്ട്.’ രഞ്ജിത് സവര്‍ക്കര്‍ പറയുന്നു.

ഇങ്ങനെ പോയാൽ ബിജെപി സവർക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന ഒവൈസിയുടെ പ്രസ്ഥാവനയോട് പ്രതികരിക്കുകയായിരുന്നു രഞ്ജിത്ത് സവർക്കർ.

സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചത് മഹാത്മ ഗാന്ധിയുടെ നിര്‍ദേശപ്രകാരമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്നലെ പറഞ്ഞിരുന്നു. സവര്‍ക്കര്‍ക്ക് മാപ്പപേക്ഷ നല്‍കാന്‍ അവകാശമുണ്ടായിരുന്നു എങ്കിലും സ്വാതന്ത്രൃസമര പോരാട്ടത്തില്‍ സവര്‍ക്കറുടെ പങ്കാളിത്തം വേണമെന്ന ഗാന്ധിജിയുടെ നിര്‍ദേശപ്രകാരമാണ് മാപ്പപേക്ഷ നല്‍കിയത്. ചിലര്‍ സവര്‍ക്കറെ നാസി എന്ന് വിളിക്കുന്നു എന്നാല്‍ അദ്ദേഹം ഒരു തികഞ്ഞ ദേശീയ വാദിയായിരുന്നു എന്നും രാജ്നാഥ്സിങ് പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...