വയസ് 95, ഹൈവേയിലൂടെ കാര്‍ മിന്നിച്ച് ഓടിച്ച് മുത്തശി; വൈറൽ

grandma-driving
SHARE

ഹൈവേയിലൂടെ കാറ് മിന്നിച്ചോടിച്ച് 95കാരി . ദേവാസിലെ ഹൈവേയിലൂടെ  വാഹനമോടിക്കുന്ന മുത്തശ്ശിയുടെ ദൃശ്യങ്ങള്‍  മധ്യപ്രദേശില്‍ ഹിറ്റാണ്

മൂന്ന് മാസം മുമ്പ് രേഷ്മ ബായ്  മുത്തശ്ശിക്ക് ഒരു ആഗ്രഹം. കാറോടിക്കാന്‍ പഠിക്കണം. ആഗ്രഹം മകനെ അപ്പോള് തന്നെ അറിയിച്ചു. മകനും സമ്മതം. ഇനി മധ്യപ്രദേശ് ദേവാസ് ഹൈവേയില്‍ നിന്നുള്ള ദൃശ്യങ്ങളിലേക്ക്

മുത്തശ്ശി മിന്നിച്ച് കാറോടിക്കുന്ന ദൃശ്യങ്ങള്‍ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടതോടെ സംഗതി വൈറലായി.  ആഗ്രങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ പ്രായപരിധിയില്ലെന്ന കുറിപ്പോടെ മധ്യപ്രദേശ് മുഖ്യമന്ത്രി തന്‍റെ ട്വിറ്ററില്‍ ദൃശ്യങ്ങള്‍  പങ്കുവച്ചു.

ഇതു പോലെ മക്കളോട് പണ്ട് പറഞ്ഞ  ആഗ്രഹമാണ് ഫോണ്‍ ഉപയോഗിക്കാ‍ന്‍ പഠിക്കണമെന്നത്. ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ മുത്തശ്ശിക്ക് പുഷ്പം പോലെ വഴങ്ങും. മുന്‍ കരുതെന്ന നിലക്ക് മുത്തശ്ശിയെ ഒറ്റയ്ക്ക്  വാഹനമോടിക്കാന്‍ മക്കള്‍ വിടാറില്ല. ഒപ്പം ആരെങ്കിലുമുണ്ടാകും

MORE IN INDIA
SHOW MORE
Loading...
Loading...