എന്താ പത്രവിതരണം പാടില്ലേ; കെടിആറിനെ അമ്പരപ്പിച്ച് 12 വയസുകാരൻ; വിഡിയോ

ktr-tweet
SHARE

ഉറച്ച മറുപടി െകാണ്ട് തെലങ്കാന ഐടി, വ്യവസായമന്ത്രി കെ.ടി രാമറാവുവിനെ അമ്പരപ്പിച്ചിരിക്കുകയാണ് പന്ത്രണ്ട് വയസുള്ള ഒരു ബാലൻ. സൈക്കിളിൽ പത്രവിതരണം നടത്തി ജീവിതത്തിനുള്ള പണം കണ്ടെത്തുകയാണ് ഈ മിടുക്കൻ. ഈ പ്രായത്തിലുള്ള ഒരു കുട്ടി ജോലി ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്ത ഒരു യുവാവിന് അവൻ നൽകിയ മറുപടി കെടിആറിനെ വല്ലാതെ ആകർഷിച്ചു. അദ്ദേഹം ബാലനെ പ്രശംസിച്ച് വിഡിയോ ട്വീറ്റ് ചെയ്തു.

‘നീ എന്തിനാണ് ഈ പണി ചെയ്യുന്നത് എന്ന് ഒരു യുവാവ് ബാലനോട് ചോദിച്ചു. ഒരു ഭാവമാറ്റവുമില്ലാതെ അവൻ തിരികെ ചോദിച്ചു. എന്താ ഇങ്ങനെ ചെയ്യാൻ പാടില്ലേ. ഇതോടെ ചോദ്യം ചോദിച്ചയാൾ കുറച്ച് കൂടി സ്നേഹത്തോടെ കാര്യം തിരക്കി. കഷ്ടപാടുകൾ െകാണ്ടാണോ നീ ജോലി ചെയ്യുന്നത് എന്ന് അറിയാനാണെന്നും സ്കൂളിൽ പോകുന്നുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് ചോദിച്ചതെന്നും അയാൾ വ്യക്തമാക്കി. ഇതിനും അവന് മറുപടി ഉണ്ടായിരുന്നു. എന്റെ പേര് ശ്രീ പ്രകാശ് എന്നാണ്. ആറാം ക്ലാസിലാണ്. സർക്കാർ ഹൈസ്കൂളിൽ പഠിക്കുന്നു. പഠിക്കുന്നതിെനാപ്പം ജോലിയും ചെയ്യുന്നു. അതിൽ എന്താണ് തെറ്റ്. ഈ വരുമാനം എനിക്ക് ഭാവിയിൽ നല്ല നിലയിലെത്താൻ ഉപകരിക്കും. അവൻ പറയുന്നു.

തെലങ്കാന ജഗ്ത്യാല്‍ നിന്നുള്ള വിഡിയോയാണിത്. ബാലന്റെ മറുപടി തന്നെ ഏറെ ആകർഷിച്ചെന്ന് വ്യക്തമാക്കിയാണ് കെടിആറിന്റെ ട്വീറ്റ്. വിഡിയോ കാണാം.

MORE IN INDIA
SHOW MORE
Loading...
Loading...