‘ഇയാൾക്ക് ആരാണ് വോട്ടുനൽകിയത്?’; യോഗിയുടെ ലേഖനത്തെ വിമർശിച്ച് യുഎഇ രാജകുമാരി

yogi-post-uae
SHARE

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുൻപ് എഴുതിയ ഒരു ലേഖനം പങ്കുവച്ച് രൂക്ഷമായി വിമർശിച്ച് യുഎഇ രാജകുമാരി ശൈഖ ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി. ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റ് ഇപ്പോൾ വലിയ ചർച്ചയാണ്. ലേഖനത്തോടുള്ള പ്രതിഷേധം വ്യക്തമാക്കാൻ ശൈഖ കുറിച്ച വരികളാണ് ട്വീറ്റിലെ വൈറലാക്കിയത്.

‘ആരാണ് ഇയാള്‍? എങ്ങനെയാണ് ഇയാള്‍ക്കിത് പറയാന്‍ സാധിക്കുന്നത്? ആരാണ് ഇയാള്‍ക്ക് വോട്ട് നല്‍കിയത്?’ എന്നീ ചോദ്യങ്ങളാണ് യുഎഇ രാജകുമാരി കുറിച്ചത്. ഒപ്പം ഹാഷ്ടാഗ് യോഗി എന്നും െകാടുത്തിട്ടുണ്ട്. 'ഇന്ത്യന്‍ സംസ്‌കാരത്തിലെ സ്ത്രീകള്‍' എന്ന പേരില്‍ യോഗി വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ലേഖനമാണ് ഇപ്പോൾ രാജകുമാരിയുടെ ശ്രദ്ധയിൽപ്പെട്ടത്. 

MORE IN INDIA
SHOW MORE
Loading...
Loading...