മുണ്ടഴിഞ്ഞത് അറിയാതെ പ്രസംഗം: ഡി.കെ ചെവിയിൽ പറഞ്ഞു; ‘മുണ്ട്..’

dk-siddaramya
SHARE

കർണാടക നിയമസഭയിൽ പ്രസംഗിച്ച് കത്തിക്കയറുന്ന മുൻ മുഖ്യമന്ത്രിയും ഇപ്പോൾ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. ഇതിനിടെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ ഡി.കെ ശിവകുമാർ സമീപത്തെത്തി സിദ്ധരാമയ്യയുടെ ചെവിയിൽ ഒരു സ്വകാര്യം പറഞ്ഞു. ‘മുണ്ട്.. മുണ്ട്..’. അതേ, അദ്ദേഹം ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞ് സീറ്റിൽ വീണ അവസ്ഥയിലായിരുന്നു.

ഇക്കാര്യം അപ്പോഴാണ് സിദ്ധരാമയ്യ ശ്രദ്ധിക്കുന്നത്. ‘ഓ അതായിരുന്നോ..’ എന്ന് പറഞ്ഞ് സീറ്റിലിരുന്ന് അഴിഞ്ഞുപോയ മുണ്ട് മുറുക്കിയുടുത്ത് അദ്ദേഹം പ്രസംഗം തുടർന്നു. രാഷ്ട്രീയം മറന്ന് എല്ലാവരും ചിരിച്ചതോടെ സിദ്ധരാമയ്യയും ഒപ്പം കൂടി. കോവിഡാനന്തരം തടിയും വയറും കൂടിയെന്നും അതാണ് മുണ്ടഴിഞ്ഞ് പോകുന്നതെന്നും തമാശ രൂപേണ സിദ്ധരാമയ്യ പറഞ്ഞു. വിഡിയോ കാണാം.

MORE IN INDIA
SHOW MORE
Loading...
Loading...