'അസുഖം വരാതിരിക്കാനല്ലേ'; കൂട്ടുകാരനെ ഉന്തിത്തള്ളി വാക്സിനെടുപ്പിക്കാന്‍ ശ്രമം; വിഡിയോ

friends-vaccine
SHARE

കോവിഡ് പ്രതിരോധത്തിന് ഏറ്റവും മികച്ച മാർഗം വാക്സീൻ സ്വീകരിക്കുക എന്നത് തന്നെയാണ്. സർക്കാരും ആരോഗ്യ വിദഗ്ധരും നമ്മെ ദിനംപ്രതി ഇക്കാര്യം ബോധവൽക്കരിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് ഒരു ദിവസം ഒരു കോടി വാക്സീൻ കുത്തിവെച്ച് റെക്കോർഡിട്ടിരുന്നു. 

എന്നാൽ ചിലരെങ്കിലും വാക്സീനോട് വിമുഖത കാണിക്കുന്നു എന്നത് സത്യമാണ്. പലരെയും നിർബന്ധിച്ചാണ് വാക്സിനേഷൻ കേന്ദ്രങ്ങളില്‌ എത്തിക്കുന്നത്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. വാക്സീൻ എടുക്കാൻ മടിച്ച സുഹൃത്തിനെ ഉന്തിത്തള്ളി അതിനായി കൊണ്ടു പോകുന്ന സുഹൃത്തുക്കൾ. കൈകൾ വരിഞ്ഞ് കെട്ടിയാണ് ഇയാളെ കൊണ്ടു പോകുന്നത്. 'അസുഖം വരാതിരിക്കാനല്ലേ' എന്നൊക്കം പറയുന്നതും കേൾക്കാം. 

വാക്സിനേഷൻ കേന്ദ്രത്തിന്റെ വാതിൽക്കൽ നിൽക്കുന്ന ആരോഗ്യപ്രവർത്തക സംഭവത്തെ ചോദ്യം ചെയ്യുന്നുണ്ട്.. വിഡിയോ ട്വിറ്ററിലൂടെയാണ് പുറത്തുവന്നത്. മധ്യപ്രദേശിലെ സാഗർ എന്ന സ്ഥലത്താണ് ഇത് നടന്നതെന്നാണ് വിവരം. പലരും വാക്സീനെടുക്കാനുള്ള വിമുഖതയെ ചോദ്യം ചെയ്യുമ്പോൾ ചിലർ ചിലപ്പോൾ അദ്ദേഹത്തിന് കുത്തിവെയ്പ്പ് ഭയമായിട്ടാകാം എന്നാണ് കുറിക്കുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...