അവർ വിളിച്ചു; വേദിയിലെത്തി നൃത്തം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രി; വൈറൽ വിഡിയോ

punjab-cm-dance
SHARE

പഞ്ചാബിന്റെ മുഖ്യമന്ത്രി സ്ഥാനം പോയ അമരീന്ദര്‍ സിങ് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ്. അതേ സമയം പുതിയ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി സമൂഹമാധ്യമങ്ങളിൽ അടക്കം നിറഞ്ഞ് നിന്ന് നേതൃമാറ്റത്തെ താഴേ തട്ടിലേക്ക് എത്തിക്കുകയാണ്. ഇപ്പോഴിതാ പഞ്ചാബിന്റെ നാടോടി നൃത്തകലാ രൂപമായ ഭാൻഗ്ര നൃത്തം വിദ്യാർഥികൾക്കൊപ്പം കളിക്കുകയാണ് അദ്ദേഹം.

കപുർത്തലയിലെ ഐകെ ഗുജ്‌റാൾ പഞ്ചാബ് ടെക്‌നിക്കൽ സർവകലാശാലയിൽ നടന്ന പരിപാടിയിലായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ ചുവടുകൾ. ദലിത് സിഖ് നേതാവും അമരിന്ദർ സിങ് മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസ ചുമതലയുമുണ്ടായിരുന്ന ചരൺജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കിയതിന് പിന്നിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ നവജോത് സിങ് സിദ്ദുവിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. രാജ്യത്തിന് ഭീഷണിയായ സിദ്ദുവിന്റെ തോല്‍വി ഉറപ്പാക്കും. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പരിചയസമ്പത്തില്ല. ഇരുവരെയും ഉപദേശകര്‍ വഴിതെറ്റിച്ചെന്നും അമരീന്ദര്‍ സിങ് കുറ്റപ്പെടുത്തി. 

MORE IN INDIA
SHOW MORE
Loading...
Loading...