ഗർഭിണിയാക്കിയ യുവതിയെ വിവാഹം കഴിക്കാൻ ജാതകം ചേരില്ലെന്ന് യുവാവ്; കേസ്

kollam-rape.jpg.image.845.440
SHARE

ഗർഭിണിയാക്കിയ യുവതിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് പിൻമാറിയ ആൾക്കെതിരെയുള്ള പീഡനക്കേസ് റദ്ദാക്കില്ലെന്ന് ബോംബെ ഹൈക്കോടതി. ജാതകം ചേരില്ലെന്ന് പറഞ്ഞാണ് മുംബൈ സ്വദേശിയായ അവിഷേക് മിത്ര പിൻമാറിയത്. ജാതകപ്പൊരുത്തം വിവാഹം ചെയ്യാതിരിക്കാനുള്ള ഒഴികഴിവ് ആക്കരുതെന്നും കോടതി പറഞ്ഞു. 

സഹപ്രവർത്തകയെ പ്രണയിക്കുകയും വിവാഹം ചെയ്യാമെന്നു  പറഞ്ഞു ശാരീരികബന്ധത്തിലേർപ്പെടുകയും ചെയ്ത അവിഷേക് , യുവതി ഗർഭിണിയായതോടെ പിൻമാറിയെന്നാണ് പരാതി. ഇരുവരെയും വിളിച്ചുവരുത്തി നടത്തിയ കൗൺസലിങ്ങിൽ യുവതിയെ വിവാഹം കഴിക്കാമെന്ന് പ്രതി      പൊലീസിനോട് സമ്മതിച്ചു. പിന്നീടു ജാതകത്തിന്റെ പേരിൽ പിന്മാറിയപ്പോഴാണു കേസ് റജിസ്റ്റർ ചെയ്തത്.

MORE IN INDIA
SHOW MORE
Loading...
Loading...