കാർ പുഴയിലേക്ക് മറി​ഞ്ഞു; നടിയും പ്രതിശ്രുത വരനും ശ്വാസംമുട്ടി മരിച്ചു

Iswari-actor
SHARE

മറാത്തി നടി ഈശ്വരി ദേശ് പാണ്ഡേയും (25) പ്രതിശ്രുത വരൻ ശുഭം ഡാഡ്ഗെയും(28) ഗോവയിൽ റോഡപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ വടക്കൻ ഗോവയിലെ അർപോറ ഗ്രാമത്തിനടുത്തുള്ള പാലത്തിൽ നിന്ന് കാർ പുഴയിലേക്ക് മറിഞ്ഞാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ശുഭം ഡാഡ്ഗെ ആയിരുന്നു കാർ ഓടിച്ചിരുന്നത്. സെന്റർ ലോക്ക് സംവിധാനത്തിലായിരുന്ന കാർ തുറക്കാനാകാതെ പോയതിനാൽ ഇരുവർക്കും പുറത്തുകടക്കാനായില്ലെന്നാണ് അൻജുന പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സൂരജ് ഗവാസിന്‍റെ നിഗമനം. ശ്വാസംമുട്ടലായിരുന്നു മരണ കാരണം. 

രാവിലെ ഏഴ് മണിയോടെ സ്ഥലത്തെത്തിയ അഗ്നിശമന സേന ഉദ്യോഗസ്ഥരാണ് കാറും മൃതദേഹങ്ങളും പുറത്തെടുത്തത്. ഈശ്വരിയും ശുഭമും തമ്മിലുള്ള വിവാഹനിശ്ചയം അടുത്ത മാസം നടത്താനിരിക്കുകയായിരുന്നു. സെപ്റ്റംബർ 15നാണ് ഇവർ ഗോവയിൽ എത്തിയത്. ഇരുവരും കൈയ്യില്‍ ബാന്‍റ് ധരിച്ചിരുന്നതിനാല്‍  ക്ലബ്ബിൽ നിന്നും വരുന്ന വഴിയാകാമെന്ന് സബ് ഇൻസ്പെക്ടർ അക്ഷയ് പരേസ്‌കർ പറഞ്ഞു. പൂനെയിലെ കിർക്കത്‌വാടിയാലാണ് നടിയുടെ വീട്. മറാത്തി, ഹിന്ദി സിനിമകളിൽ വേഷമിട്ട ഈശ്വരി നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്

MORE IN INDIA
SHOW MORE
Loading...
Loading...