ഉയർന്ന വിദ്യാഭ്യാസം; തൂപ്പുജോലി; കണ്ണീരോടെ യുവതി; കൈപിടിച്ച് മന്ത്രി

ktr-new
SHARE

ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും തൂപ്പുജോലിക്ക് പോകേണ്ടി വന്ന യുവതിയ്ക്ക് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നൽകി തെലങ്കാന ഐ.ടി വ്യവസായ മന്ത്രി കെ.ടി രാമറാവു. പത്രവാർത്തയിലൂടെ രജനിയുടെ ജീവിതം അടുത്തറിഞ്ഞാണ് മന്ത്രി സഹായവുമായി എത്തിയത്. പഠനത്തിന് അനുസരിച്ചുള്ള ജോലി തേടി ഒരുപാട് അലഞ്ഞിട്ടും ലഭിച്ചില്ല. പിന്നീട് ജീവിതത്തിലും വലിയ തിരിച്ചടികൾ നേരിട്ടതോടെയാണ് രജനി ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷനിലെ താൽക്കാലിക തൂപ്പു ജോലിയ്ക്ക് വന്നത്.

ഓർഗാനിക് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം ഉണ്ടായിട്ടും തൂപ്പുജോലി ചെയ്യേണ്ടിവരുന്ന രജനിയുടെ ജീവിതം മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെടിആർ വിഷയത്തിൽ ഇടപെടുന്നത്. അസിസ്റ്റന്റ് എന്റമോളജിസ്റ്റിലേക്കാണ് രജനിയെ ഇപ്പോൾ മന്ത്രി ഇടപെട്ട് നിയമിച്ചിരിക്കുന്നത്. മികച്ച മാർക്കോടെ വിദ്യാഭ്യാസം കഴിഞ്ഞിട്ടും നല്ല ഒരു ജോലി മാത്രം ഇവർക്ക് ലഭിച്ചിരുന്നില്ല. രോഗിയായ ഭർത്താവിനെയും കുഞ്ഞുങ്ങളെയും നോക്കാൻ പച്ചക്കറി കച്ചവടവും രജനി നടത്തിയിരുന്നു. ഒടുവിലാണ് തൂപ്പുജോലിക്ക് എത്തിയത്. നിറഞ്ഞ കണ്ണുകളോടെ മന്ത്രിക്ക് നന്ദി പറയുന്ന രജനിയുടെ ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...