നടക്കാനിറങ്ങി മുഖ്യമന്ത്രി; ചോദ്യങ്ങളുമായി വീട്ടമ്മമാർ; മറുപടി നൽകി സ്റ്റാലിൻ

stalin-mrng-walk
SHARE

തമിഴ്നാട്ടിൽ അധികാരത്തിലേറിയതിന് പിന്നാലെ ജനകീയ നടപടികളിലൂടെ സ്റ്റാലിൻ അതിവേഗം പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇക്കൂട്ടത്തിൽ അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത് ജനങ്ങളുമായുള്ള അടുത്ത ഇടപെടലുകളാണ്. പ്രഭാതസവാരിക്കിടെ കാണുന്ന ജനങ്ങളോട് സംസാരിക്കുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ച് അറിയുകയും ചെയ്യുന്നത് സ്റ്റാലിന്റെ പതിവ് രീതിയാണ്. എന്നാൽ ഇന്ന് സ്റ്റാലിനോട് ചില സംശയങ്ങൾ ചോദിക്കുന്ന വീട്ടമ്മമാർ അടങ്ങുന്ന ഒരു സംഘത്തിന്റെ വിഡിയോയാണ് പുറത്തുവരുന്നത്.

പ്രഭാതസവാരിക്കിടെ 'യുവത്വത്തിന്റെ രഹസ്യം' പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ട സ്ത്രീക്കു  പൊട്ടിച്ചിരിയോടെയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഭക്ഷണം നിയന്ത്രിക്കുന്നതാണ് തന്റെ യുവത്വത്തിന്റെ രഹസ്യമെന്നാണു സ്റ്റാലിന്‍ വെളിപ്പെടുത്തിയത്. അറുപത്തിയെട്ടുകാരനായ സ്റ്റാലിന്റെ പ്രഭാത സവാരിയുടെ വിഡിയോ ഡിഎംകെയാണു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ട്രാക്ക് സ്യൂട്ടിട്ട് നടക്കാനിറങ്ങിയ സ്റ്റാലിന്‍ ഒരു ചെറു സംഘവുമായി സംവദിക്കുന്നതാണു വിഡിയോയിയുള്ളത്. സംസാരത്തിനിടെയാണ് താങ്കള്‍ ഇപ്പോഴും യുവത്വം നിലനിര്‍ത്തുന്നതിന്റെ രഹസ്യം പങ്കുവയ്ക്കണമെന്ന് ഒരു സ്ത്രീ ആവശ്യപ്പെട്ടത്.

ഒപ്പമുണ്ടായിരുന്നവരുടെ പൊട്ടിച്ചിരിയില്‍ പങ്കാളിയായ സ്റ്റാലിന്‍ അവരോടു കുശലാന്വേഷണം നടത്തുന്നതും വിഡിയോയിലുണ്ട്. തുടര്‍ന്ന് സ്റ്റാലിന്‍ തന്റെ യുവത്വത്തിന്റെ രഹസ്യം പങ്കുവയ്ക്കുകയും ചെയ്തു. സ്റ്റാലിന്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോ ഡിഎംകെ പങ്കുവച്ചതു വൈറലായിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...