കരസേന ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാർ മരണപ്പെട്ടു

helicopterDeath
SHARE

ജമ്മു കശ്മീരിലെ ഉധംപൂരില്‍ കരസേന ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് സേനാ പൈലറ്റുമാര്‍ മരണപ്പെട്ടു. മേജര്‍ അനൂജ് രാജ്പുത്, മേജര്‍ രോഹിത് കുമാര്‍ എന്നിവരാണ് മരിച്ചത്.  പാട്നിടോപ്പ് മലനിരകളിലാണ് അപകടം. പ്രദേശവാസികള്‍ രണ്ട് സൈനികരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പതിവ് നിരീക്ഷണ പറക്കലിനിടെ വനമേഖലയില്‍ നിയന്ത്രണം വിട്ട് കോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...