ട്രെയിനിൽ ചാടിക്കയറാൻ യുവതിയുടെ ശ്രമം; തെന്നി ട്രാക്കിനിടയിൽ കുടുങ്ങി; വിഡ‍ിയോ

mumbai-train
SHARE

ട്രെയിനിൽ ചാടിക്കയറുമ്പോഴും ഇറങ്ങുമ്പോഴും പലപ്പോഴും അപകടം സംഭവിക്കാറുണ്ട്. കൂടുതലും യാത്രക്കാരുടെ അശ്രദ്ധ തന്നെയാണ് കാരണം.  മുംബൈയിലെ വസായ് റോഡ് റെയിൽവേ ജംഗ്ഷനിൽ യുവതി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്. കുടുംബത്തോടൊപ്പം പ്ലാറ്റ്ഫോമിലെത്തിയ യുവതി ഓടുന്ന ട്രെയിനിൽ വലിഞ്ഞുകയറാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കാൽതെന്നി ട്രെയിനിനും ട്രാക്കിനുമിടയിൽ കുടുങ്ങി. ഉടൻ തന്നെ പരിസരത്തെ യാത്രക്കാരും റെയിൽവേ പൊലീസും ചേർന്ന് യുവതിയ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിടുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ട്രെയിൻ നിർത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

MORE IN INDIA
SHOW MORE
Loading...
Loading...