മോഡൽ ഇടഞ്ഞു; വിവരം ചോർന്നു; ലഹരി പാർട്ടിക്കിടെ റെയ്ഡ്; 37 പേർ അറസ്റ്റിൽ

dj-party
representative image
SHARE

ബെംഗളൂരു: ആനേക്കലിൽ വനാതിർത്തിയിലുള്ള റിസോർട്ടിൽ ലഹരി പാർട്ടി സംഘടിപ്പിച്ച 37 പേർ അറസ്റ്റിലായി. ഇന്നലെ പുലർച്ചെ നടന്ന റെയ്ഡിൽ അറസ്റ്റിലായവരിലേറെയും ഐടി ജീവനക്കാരും മലയാളി വിദ്യാർഥികളുമാണ്.

പാർട്ടി നടന്ന സ്ഥലത്തു നിന്ന് മദ്യക്കുപ്പികളും മറ്റും ലഭിച്ചെങ്കിലും ലഹരിപദാർഥങ്ങൾ കണ്ടെടുക്കാനായിട്ടില്ല. രക്ത പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയാൽ നർകോട്ടിക്സ് വകുപ്പുകൾ കൂടി ഉൾപ്പെടുത്തി കേസെടുക്കുമെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു. 14 ബൈക്കുകളും 7 കാറുകളും പിടിച്ചെടുത്തു.

രാത്രി കർഫ്യൂ ലംഘിച്ചാണ് ശനിയാഴ്ച പാർട്ടി സംഘടിപ്പിച്ചത്. റെയ്ഡിനിടെ ചിലർ വനത്തിനുള്ളിലേക്കു രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഗോവയിൽ നിന്നു ഡിസ്ക് ജോക്കികളെയും മോഡലുകളെയും എത്തിച്ചിരുന്നു. പാർട്ടിയിൽ പങ്കെടുക്കേണ്ടിയിരുന്ന ഒരു മോഡൽ സംഘാടകരുമായി ഇടഞ്ഞ് പൊലീസിനു വിവരം നൽകുകയായിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...