ഇതുവരെ കിട്ടിയ സമ്മാനങ്ങൾ വിൽക്കുന്നു; ലേലത്തിൽ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി

modi-gift
SHARE

തനിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിൽ വച്ചിട്ടുണ്ടെന്നും ലേലത്തിൽ പങ്കെടുക്കാൻ ജനങ്ങളെ ക്ഷണിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ഇതിലൂടെ കിട്ടുന്ന തുക നമാമി ഗംഗാ പദ്ധതിക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ലോകരാജ്യങ്ങളിൽ നിന്നും ലഭിച്ച സമ്മാനങ്ങൾ, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, ഇന്ത്യയുടെ ഒളിംപിക്സ് താരങ്ങൾ നൽകിയ സമ്മാനങ്ങളും ഇക്കൂട്ടത്തിലുണ്ട്. നീരജ് ചോപ്രയുടെ ജാവ്‌ലിന്‍, ലവ്‌ലീനയുടെ ഗ്ലവ്‌സ് തുടങ്ങിയവയും ലേലം ചെയ്യുന്നുണ്ട്. ലേലത്തിൽ പങ്കെടുക്കാനുള്ള വൈബ്സൈറ്റ് ലിങ്കും അദ്ദേഹം പങ്കുവച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...