ജയിപ്പിച്ചാൽ 6 മാസം െകാണ്ട് ലക്ഷം തൊഴിൽ; 5000 രൂപ പ്രതിമാസ അലവൻസ്; കേജ്​രിവാൾ

kejriwal-new-move
SHARE

ഉത്തരാഖണ്ഡിൽ അധികാരത്തിലേറിയാൽ 6 മാസത്തിനകം ലക്ഷം പേർക്കു തൊഴിൽ, 5000 രൂപ പ്രതിമാസ അലവൻസ്, തൊഴിൽ മേഖലയിൽ 80 ശതമാനം സംവരണം തുടങ്ങി വൻ പ്രഖ്യാപനങ്ങളുമായി ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേ‍ജ്‌രിവാൾ.ഹൽദ്വാനിയിലെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജനം അധികാരത്തിൽ എത്തിച്ചാൽ, സംസ്ഥാനത്തു തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള പദ്ധതികൾ നടപ്പാക്കും. തൊഴിലില്ലാത്ത ചെറുപ്പക്കാർക്കു ജോലി നൽകും. തൊഴിലില്ലാത്തവർക്കു പ്രതിമാസം 5000 രൂപ ധനസഹായം ഉറപ്പാക്കും. സർക്കാർ, സ്വകാര്യ മേഖലകളിൽ യുവാക്കൾക്ക് 80 ശതമാനം സംവരണം ഏർപ്പെടുത്തും. സർക്കാർ രൂപീകരിച്ച് 6 മാസത്തിനകം 1 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. ജോബ് പോർട്ടൽ സജ്ജമാക്കും’– കേജ്‌രിവാൾ പറഞ്ഞു.

തൊഴിലില്ലായ്മ മൂലമാണു സംസ്ഥാനത്തെ യുവാക്കൾ മറ്റിടങ്ങളിലേക്കു കുടിയേറുന്നത്. ഉത്തരാഖണ്ഡിലെ യുവാക്കൾക്ക് ഇവിടെത്തന്നെ ജോലി ലഭ്യമാക്കും. കൃത്യമായ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സർക്കാരിന് അതു സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ഡെറാഡൂൺ സന്ദർശിച്ചപ്പോൾ, എല്ലാ കുടുംബങ്ങൾക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നു കേജ്‍രിവാൾ വാഗ്ദാനം ചെയ്തതും ചർച്ചയായിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...