9 മാസം പ്രായമുള്ള കുഞ്ഞ് അടക്കം കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ; ദാരുണം

bengaluru-death
SHARE

ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് ഒമ്പത് മാസം പ്രായമുള്ള കുട്ടിയടക്കം ഉള്ളവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളുവരുവിലെ മാഗഡി ചേതൻ സർക്കിളിൽ വാടകവീട്ടിൽ കഴിഞ്ഞിരുന്ന ശങ്കറിന്റെ ഭാര്യ ആരതി, 27 വയസ്സുള്ള മകന്‍, 30 ന് മുകളില്‍ പ്രായമുള്ള പെൺമക്കൾ എന്നിവരാണ് മരിച്ചത്. 9 മാസം പ്രായമുള്ള കുഞ്ഞ് പട്ടിണി കിടന്നും മരിച്ചു. മുതിർന്നവരുടേത് ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. 

മൃതദേഹത്തിനടുത്ത് അബോധാവസ്ഥയിൽ രണ്ടര വയസ്സുള്ള കുട്ടിയെയും പൊലീസ് കണ്ടെത്തി. ഈ കുട്ടിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഓഫീസർ സഞ്ജീവ് എം. പാട്ടീല്‍ പറഞ്ഞു. പല മൃതദേഹങ്ങളും അഴുകി തുടങ്ങിയിരുന്നെന്നും പൊലീസ് പറയുന്നു.  

സ്വത്ത് തർക്കമാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്. ശങ്കർ കുടുംബവുമായി വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. വീട്ടിൽ ആരും ഫോൺ വിളിച്ച് എടുക്കാത്തതിനെ തുടർന്നാണ് ഇദ്ദേഹം തിരിച്ചെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...