മോദിക്ക് ബദൽ മമതയെന്ന് തൃണമൂൽ മുഖപത്രം; തിരിച്ചടിച്ച് കോൺഗ്രസ്

mamata-banerjee-narendra-modi.jpg.image.845.440
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മാത്രമാണെന്ന് തൃണമൂൽ കോൺഗ്രസ്‌ മുഖപത്രം. രാഹുൽ ഗാന്ധി തികഞ്ഞ പരാജയമാണെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു. മമതക്ക് അധികാരക്കൊതിയാണെന്ന് കോൺഗ്രസ്‌ തിരിച്ചടിച്ചു.   

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രത്തിനുമെതിരെയും ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതിനിടെയാണ് ഐക്യത്തിൽ വിള്ളൽ വീഴ്ത്തി തൃണമൂൽ കോൺഗ്രസ്‌ രംഗപ്രവേശം. രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ വിമർശനമാണ് തൃണമൂൽ മുതിർന്ന നേതാവ് സുദീപ് ബന്ധോപാധ്യായയെ ഉദ്ദരിച്ച് മുഖപത്രം ജാഗോ ബംഗ്ല നടത്തുന്നത്. നിരവധി അവസരങ്ങൾ ഉണ്ടായിട്ടും മോദിക്ക് ബദൽ ആകാൻ രാഹുലിന് കഴിഞ്ഞില്ല. 

മോദിക്ക് ബദൽ മമത മാത്രം. ഇക്കാര്യം എല്ലാ പ്രതിപക്ഷ പാർട്ടികളുമായും സംസാരിക്കും. പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ഭാഗമായി 4 സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് സാധാരണ ജനങ്ങളുമായി സംസാരിച്ചു. അവരുടെ അഭിപ്രായമാണ് രേഖപ്പെടുത്തുന്നതെന്നും മോദിക്ക് ബദൽ മമത എന്ന പ്രചാരണ പരിപാടി ദേശവ്യാപകമായി ആരംഭിക്കുമെന്നും ലോക്സഭാ അംഗം കൂടിയായ സുദീപ് ബന്ധോപാധ്യായ പറഞ്ഞു. 

അതേസമയം ഒരു വശത്ത് പ്രതിപക്ഷ ഐക്യത്തിനായി രംഗത്തു വരുന്ന തൃണമൂൽ കോൺഗ്രസ്‌ മറ്റ് പ്രതിപക്ഷ പാർട്ടികളെ അപമാനിക്കുകയാണെന്ന് കോൺഗ്രസ്‌ പ്രതികരിച്ചു. മമതയുടെ ഉന്നം പ്രധാനമന്ത്രി കസേര ആണ്‌.മത തന്നെയാണ് മുഖപത്രത്തിലെ വിമർശനങ്ങൾക്ക് പിന്നിലെന്നും ബംഗാൾ പിസിസി അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. അതേസമയം വിവാദങ്ങളിൽ മമത ബാനർജി ഇതുവരെയും പ്രതികരിച്ചിട്ടില്ല.

MORE IN INDIA
SHOW MORE
Loading...
Loading...