മൂർഖൻ കഴുത്തിൽ ചുറ്റി രണ്ട് മണിക്കൂർ; കടിയേറ്റ കുട്ടി അപകടനില തരണം ചെയ്തു

snakegirl
SHARE

മൂര്‍ഖന്റെ കടിയേറ്റ ആറു വയസുകാരി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ. മഹാരാഷ്ട്ര സ്വദേശിയായ കുട്ടിയുടെ കഴുത്തില്‍  രണ്ട് മണിക്കോറോളം പാമ്പ് ചുറ്റികിടന്നത് വാർത്തയായിരുന്നു. മഹാരാഷ്ട്ര ജില്ലയിലെ വര്‍ദ്ധയിലാണ് സംഭവം നടന്നത്.

പൂര്‍വ ഗഡ്കരിയെന്ന ആറു വയസുകാരിക്കാണ് അപകടം സംഭവിച്ചത്. ഉറങ്ങി കിടന്ന കുട്ടിയുടെ കഴുത്തില്‍ പാമ്പ് ചുറ്റുകയായിരുന്നു. പേടിച്ചരണ്ട കൂട്ടിയോട് പാമ്പുപിടുത്തക്കാര്‍ വരുന്നതു വരെ പ്രകോപനുണ്ടാക്കാതെ കിടക്കാന്‍ വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് രണ്ട് മണിക്കൂറിലധികമാണ് കഴുത്തിൽ ചുറ്റിയ പാമ്പുമായി കുട്ടി നിലത്ത് കിടന്നത്.

തുടര്‍ന്ന് പാമ്പിനെ എടുത്തു മാറ്റുന്നതിനിടെ കൂട്ടിയുടെ കൈക്ക് കടിക്കുകയാണുണ്ടായത്. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ  ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ദേശീയ മാധ്യമങ്ങളിലുൾപ്പെടെ വാർത്തയുമായിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...