മാസ്കില്ലാ കാലം ഇനിയും അകലെ..; കരുതൽ കൈവിടരുത്; ഡോ. വി കെ പോൾ

mask.jpg.image.845.440
SHARE

രാജ്യത്ത് 2022 ലും മാസ്ക് ധരിക്കുന്നത് തുടരേണ്ടി വരുമെന്ന് നിതി ആയോഗ് അംഗം ഡോക്ടർ വി കെ പോൾ. കോവിഡ് വ്യാപനം തടയാൻ ഫലപ്രദമായ മരുന്ന് ലഭ്യമാകണം. വാക്സീൻ, മരുന്ന്, അച്ചടക്കത്തോടെയുള്ള ജീവിത രീതി എന്നിവ സംയോജിച്ചാലെ കോവിഡ് പോരാട്ടത്തിൽ വിജയിക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാഗ്രത കൈവെടിയുന്നത് അതിതീവ്ര വ്യാപനത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ രാജ്യത്തെ എല്ലാവർക്കും രണ്ട് ഡോസ് വാക്സീൻ വീതം ലഭ്യമാക്കുന്നതിനാണ് മുൻഗണന. 18 വയസ്സിനു മുകളിലുള്ളവർക്ക് 2 ഡോസ് വാക്സീൻ നൽകുകയാണ് ഇപ്പോഴുള്ള ലക്ഷ്യം. അത് മികച്ച രീതിയിലെത്തുമ്പോൾ 12–18 പ്രായക്കാരെ പരിഗണിക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ബൂസ്റ്റർ വാക്സീനെ കുറിച്ച് നിലവിൽ വലിയ ചർച്ചകൾ നടക്കുന്നില്ലെന്നും ബൂസ്റ്റർ ഡോസ് കൊണ്ട് അൽപം പ്രയോജനം ലഭിച്ചാൽ പോലും, വാക്സീൻ കിട്ടാത്തവർക്ക് നൽകുന്നതിനെക്കാൾ വലിയ നേട്ടമല്ല അതെന്നും ലോകാരോഗ്യസംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ ഉൾപ്പെടെയുള്ളവരും ചൂണ്ടിക്കാണിക്കുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...