അബദ്ധത്തിൽ അക്കൗണ്ടിൽ അ‍ഞ്ചരലക്ഷം; മോദി തന്നതെന്ന് യുവാവ്; അറസ്റ്റ്

modi-bihar-man
SHARE

അക്കൗണ്ടിലേക്കെത്തിയ 5.5 ലക്ഷം രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നതാണെന്ന് വാദിച്ച് സ്വന്തമാക്കാൻ ശ്രമിച്ച് യുവാവ്. ബിഹാറിലെ രഞ്ജിത്ത് ദാസ് എന്ന യുവാവിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയത്. ബിഹാറിലെ ഖബരിയ ബ്രാഞ്ച് ​ഗ്രാമീൺ ബാങ്കിനാണ് ഈ അബദ്ധം പറ്റിയത്. 5.5 ലക്ഷം രൂപ തെറ്റായി അക്കൗണ്ടിലേക്ക് വന്നതാണെന്നും തിരികെ തരണമെന്നും അധികൃതർ യുവാവിനോട് ആവശ്യപ്പെട്ടു.

എന്നാൽ യുവാവ് ഇക്കാര്യം സമ്മതിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി തന്ന പണമാണെന്നായിരുന്നു ഇയാളുടെ വാദം. മോദി പറഞ്ഞിരുന്ന 15 ലക്ഷത്തിന്റെ ആദ്യ ഗഡുവാണിതെന്ന് യുവാവ് വാദിച്ചു. ബാങ്ക് നോട്ടീസ് നൽകി കാര്യം വ്യക്തമാക്കിയിട്ടും ഇയാൾ അനുസരിച്ചില്ല. ഈ തുക ചെലവായി പോയെന്നും തിരിച്ചു അടയ്ക്കാൻ കഴിയില്ലെന്നും യുവാവ് വാദിച്ചു. ഇതോടെ ബാങ്ക് പൊലീസിൽ പരാതി നൽകി. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഡിഎൻഎ ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...