'അജ്ഞാത പനി' പടരുന്നു; 10 ദിവസത്തിനിടെ എട്ടു കുട്ടികള്‍ മരിച്ചു; ജാഗ്രത

baby-death-10
പ്രതീകാത്മക ചിത്രം
SHARE

ഹരിയാനയില്‍ 'അജ്ഞാത പനി' പടരുന്നതായി റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ പത്തു ദിവസത്തിനിടെ എട്ടു കുട്ടികളാണ് അജ്ഞാത പനി കാരണം മരണമടഞ്ഞത്. ഹരിയാനയിലെ പാല്‍വാല്‍ ജില്ലയിലെ ചിലിയിലാണ് രോഗം പിടിപ്പെട്ടത്. പനി ബാധിച്ച് വരുന്നവരിൽ പ്ലേറ്റ്ലറ്റിന്‍റെ കുറവ് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഡങ്കി പനിയാകാമെന്ന നിഗമനവും ആരോഗ്യ വിദഗ്ധർ നല്‍കുന്നു. ഈ നിഗമനത്തില്‍ വീടുകള്‍തോറും ബോധവല്‍ക്കരണവും നടത്തി വരുന്നു. പനിയുമായി വരുന്നവരെ കോവിഡ് ടെസ്റ്റും നടത്തുന്നുണ്ട്.

‘പനി ബാധിച്ചു കുഞ്ഞുങ്ങൾ മരിക്കുകയാണ്. ഉദ്യോഗസ്ഥർ വീടുകളിൽ നേരിട്ടെത്തുന്നുണ്ട്. മരുന്നു വിതരണം നടത്തുന്നു. ആരോഗ്യ വകുപ്പ് സദാസമയവും പ്രവര്‍ത്തിക്കുന്നുണ്ട്. വീടുകളിൽ ശുചിത്വക്കുറവുള്ളതായി കണ്ടെത്തി. പനിയുടെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകള്‍ നടത്തുകയാണ്’– സീനിയർ മെഡിക്കൽ ഓഫിസർ വിജയ് കുമാർ പ്രതികരിച്ചു. 

കഴിഞ്ഞ ദിവസങ്ങളിലായി പനിയുമായി എത്തുന്നവരില്‍ പ്രായമായവരാണ് കൂടുതലും. ഏകദേശം 4,000 ജനങ്ങളുള്ള ഗ്രാമത്തിൽ ആരോഗ്യ സൗകര്യമില്ലാത്തതും ജനങ്ങളില്‍ ആശങ്ക ഉളവാക്കുന്നു. ആശാവര്‍ക്കറുമാര്‍ പോലും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...