6 വയസുകാരിയെ പീഡിപ്പിച്ചുകൊന്നു; അവനെ എൻകൗണ്ടറിൽ തീർക്കുമെന്ന് മന്ത്രി

police-encounter
SHARE

തെലങ്കാനയിൽ ആറുവയസുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് െകാന്ന കേസിൽ പൊലീസ് തേടുന്ന 30കാരനെ എൻകൗണ്ടറിൽ െകാല്ലുമെന്ന് മന്ത്രി. തൊഴിൽ വകുപ്പ് മന്ത്രി മല്ല റെഡ്ഢിയുടെ വാക്കുകൾ ഇപ്പോൾ വിവാദമാവുകയാണ്. കേസിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് പ്രതിയെ ഏറ്റുമുട്ടലിൽ െകാല്ലുമെന്ന് മന്ത്രി പറഞ്ഞത്. പ്രതിയെ ഉടൻ പിടികൂടുമെന്നും ഇദ്ദേഹം പറഞ്ഞു. എൻകൗണ്ടർ പരാമർശം വിവാദത്തിന് ഇടയാക്കുകയാണ്. പ്രതി പൊലീസിന്റെ കസ്റ്റഡിലാണെന്നും ആരോപണമുണ്ട്.

പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചു. 30വയസുള്ള പ്രതി പല്ലാകൊണ്ട സ്വദേശി രാജുവിന്റെ ചിത്രങ്ങളും തെലങ്കാന പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. വൻരോഷമാണ് കുട്ടിയുടെ കൊലപാതകത്തിന് പിന്നാലെ ഉയരുന്നത്. കുട്ടിയുടെ അയൽവാസി കൂടിയായ പ്രതിയാണ് ബലാൽസംഗം ചെയ്ത് കുട്ടിയെ കൊന്നതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ വീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം ലഭിച്ചത്. സിനിമാ–രാഷ്ട്രീയ മേഖലയിലുള്ളവർ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇതിനിടയിലാണ് പ്രതിയെ ഏറ്റുമുട്ടലിൽ കൊല്ലുമെന്ന പ്രസ്ഥാവന കൂടി എത്തുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...