രാമായണവും മഹാഭാരതവും എൻജിനിയറിങ് സിലബസിൽ; ഉൾപ്പെടുത്തി മധ്യപ്രദേശ്

mp-minister
SHARE

രാമായണവും മഹാഭാരതവും എൻജിനിയറിങ് സിലബസിൽ ഉൾപ്പെടുത്തി മധ്യപ്രദേശ് സർക്കാർ.പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് രാമായണവും മഹാഭാരതവും ഉൾപ്പെടുത്തിയതെന്ന് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഇതിൽ ഒരു തെറ്റുമില്ലെന്ന് മന്ത്രി മോഹൻ യാദവ് കൂട്ടിച്ചേർത്തു.

ഭഗവാൻ രാമനെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഇനി എൻജിനിയറിങ് കോഴ്സിനൊപ്പം തന്നെ അതും പഠിക്കാൻ അവസരം ലഭിക്കും. പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചെടുത്ത തീരുമാനമാണിതെന്നും സർക്കാർ പറയുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...