വീട്ടിന് മുന്നിൽ ചാക്കിൽ കെട്ടി കുഴിച്ചിട്ട 3 കുപ്പികൾ; ഉള്ളിൽ 57കോടിയുടെ പാമ്പിൻവിഷം

bsf-snake-post
SHARE

അന്താരാഷ്ട്ര മാർക്കറ്റിൽ 57 കോടിയോളം രൂപ വിലവരുന്ന പാമ്പിൻ വിഷം കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി ബിഎസ്എഫ്. ഇന്ത്യ–ബംഗ്ലാദേശ് അതിർത്തിക്ക് സമീപം ബംഗാളിലെ ദിനജ്പൂര്‍ ജില്ലയിൽ നിന്നാണ് ഇത് കണ്ടെത്തിയത്. വീടിന് സമീപം മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് മൂന്ന് കുപ്പികൾ കണ്ടെത്തിയത്.

ഒരു കുപ്പിയിൽ െപാടി രൂപത്തിലും ഒന്നിൽ ദ്രാവകരൂപത്തിലും മറ്റൊന്നിൽ പരൽ രൂപത്തിലുമാണ് പാമ്പിൻ വിഷം കണ്ടെത്തിയത്. പണി തീരാത്ത വീടിന് മുന്നിൽ ചാക്കിൽകെട്ടി കുഴിച്ചിട്ടിരിക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് നടത്തിയ പരിശോധനയിലാണ് പാമ്പിൻ വിഷം കണ്ടെത്തിയത്. ഇതിന് 57 കോടിയോളം രൂപ വിലവരുമെന്ന് അധികൃതർ തന്നെ വ്യക്തമാക്കുന്നു.

വിഷം സൂക്ഷിച്ച കുപ്പികളിൽ മെയ്ഡ് ഇന്‍ ഫ്രാന്‍സ് എന്നെഴുതിയിട്ടുണ്ടെന്ന് ബിഎസ്എഫ് ‌വ്യക്തമാക്കുന്നു. ഫ്രാന്‍സില്‍ നിര്‍മിച്ച് ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്ക് കടത്തിയതാവും ഇതെന്നാണ് സൂചന. ചൈനയിലെ പരമ്പരാഗത മരുന്ന് നിർമാണ വ്യവസായത്തിന് ഇത്തരം വിഷങ്ങൾ ഉപയോഗിക്കാറുണ്ട്. മാസങ്ങൾക്ക് മുൻപ് 24 കോടിയോളം രൂപ വിലവരുന്ന പാമ്പിൻ വിഷം പിടികൂടിയിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...