‘പഞ്ചാബിനെ ശല്യം ചെയ്യാതെ നിങ്ങൾ ഡൽഹിക്ക് പോകൂ..’; കർഷകരോട് ആദ്യമായി അമരീന്ദർ

farmers-punjab-cm
SHARE

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം തുടരുന്നതിൽ ആശങ്ക അറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ്. കർഷക സമരം പഞ്ചാബിന്റെ സമ്പദ്‍വ്യവസ്ഥയെ ബാധിക്കുന്നതാണു മുഖ്യമന്ത്രിയുടെ പ്രതികരണത്തിനിടയാക്കിയത്. കഴിഞ്ഞ വർഷം കർഷകർ സമരം തുടങ്ങിയതിനു ശേഷം ആദ്യമായാണ് പഞ്ചാബ് മുഖ്യമന്ത്രി ഇത്തരത്തിലൊരു പ്രതികരണത്തിനു മുതിരുന്നത്. സമരം ചെയ്യുന്നവർ കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കണമെന്നും പഞ്ചാബിനെ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുകയാണു ലക്ഷ്യമെങ്കിൽ നിങ്ങളുടെ പ്രതിഷേധം ‍ഡൽഹിയിലേക്കു മാറ്റുക. പഞ്ചാബിനെ ശല്യം ചെയ്യരുത്. അമരീന്ദർ സിങ് പറഞ്ഞു. ഇന്ന് 113 കേന്ദ്രങ്ങളിലാണു കർഷകർ പ്രതിഷേധിക്കുന്നത്. ഇതു ‍ഞങ്ങളുടെ വികസനത്തെ ബാധിക്കുന്നു. ഹോഷിയാർപൂർ ജില്ലയിലെ ഒരു പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു. കർഷകരുടെ ആവശ്യപ്രകാരം പഞ്ചാബ് സർക്കാർ കരിമ്പിന്റെ വില വർധിപ്പിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...