‘യോഗി വികസനനായകൻ’; ചിത്രം ബംഗാളിലേത്?; പരിഹസിച്ച് തൃണമൂൽ

yogi-mamtha-add
SHARE

ഉത്തർപ്രദേശിൽ തുടർഭരണം ലക്ഷ്യമിട്ടുള്ള സജീവപ്രവർത്തനങ്ങളാണ് ബിജെപി സംസ്ഥാന–കേന്ദ്ര നേതൃത്വം നടത്തുന്നത്. കോടികൾ ചെലവഴിച്ചുള്ള പരസ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. അങ്ങനെ പത്രത്തിൽ വന്ന ഒരു പരസ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പരിഹാസത്തിന് കാരണമാകുന്നത്. യുപിയിലെ വികസനായകനായി യോഗിയെ ഉയർത്തിക്കാട്ടുന്ന പരസ്യത്തിൽ നൽകിയിരിക്കുന്ന ചിത്രം മമതയുടെ ബംഗാളിലേതാണെന്നാണ് ഉയരുന്ന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒട്ടേറെ ട്വീറ്റുകളും കാണാം. തൃണമൂൽ കോൺഗ്രസ് നേതാക്കൾ രൂക്ഷമായി പരിഹസിച്ചാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 

പശ്ചിമ ബംഗാളിലെ മാ ഫ്ലൈ ഓവറിന്റെ ചിത്രമാണ് ഇത്തരത്തിൽ യോഗിയുടെ ചിത്രത്തിന് താഴെ നൽകിയിരിക്കുന്നത് എന്നാണ് ആരോപണം. മമതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതോ യഥാർത്ഥ വികസനത്തെ കുറിച്ച് യോഗി മനസ്സിലാക്കിയതെന്ന് ബംഗാൾ മന്ത്രി ഫിർഹാദ് ഹക്കീം പരിഹസിച്ചു. പരസ്യത്തിലെ വൻഅബദ്ധം തൃണമൂൽ നേതാക്കൾ ഒന്നടങ്കം ഏറ്റെടുത്ത് യോഗിയെയും ബിജെപിയെയും പരിഹസിക്കുകയാണ്. ഇരട്ട എഞ്ചിൻ മോഡൽ പൂർണമായി തകർന്നെന്നും ബിജെപിയുടെ ശക്തമായ സംസ്ഥാനത്തിന്റെ യഥാർത്ഥ ചിത്രം പുറത്തായെന്നും അഭിഷേക് ബാനർജിയും വിമർശിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...