നിര്‍ത്തിയിട്ട വാഹനത്തിൽ അതിക്രൂരപീഡനം; 33 മണിക്കൂർ കണ്ണീർപോര്; ഒടുവിൽ മരണം

rape
SHARE

മുംബൈയിലെ സാക്കിനാക്കയില്‍ നിര്‍ത്തിയിട്ട വാഹനത്തിനകത്ത് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതി മരിച്ചു. രാജവാഡി ആശുപത്രിയില്‍ 33 മണിക്കൂര്‍ ജീവനുവേണ്ടി പോരാടിയശേഷമാണ് മരണം. 34കാരിയായ യുവതിയെ ബലാല്‍സംഗത്തിന് ഇരയാക്കിയശേഷം സ്വകാര്യഭാഗത്ത് പ്രതി ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കിയതായും പൊലീസ് പറയുന്നു. രാജസ്ഥാന്‍ സ്വദേശിയായ പ്രതി മോഹന്‍ ചൗഹാനെ പൊലീസ് അറസ്റ്റു ചെയ്തു. സാക്കിനാക്കയിലെ ഖൈറാനി റോഡില്‍ യുവാവ് യുവതിയെ മര്‍ദിക്കുന്നതായി വെള്ളിയാഴ്ച്ച രാവിലെയാണ് പൊലീസിന് വിവരം ലഭിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. വധശ്രമം, ബലാല്‍സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോെയന്ന് അന്വേഷണം നടത്തിവരികയാണ്.  

MORE IN INDIA
SHOW MORE
Loading...
Loading...