രാജ്യത്തെ പകുതി കർഷകരും കടബാധ്യതയുള്ളവർ; രൂക്ഷം പ്രതിസന്ധി

farmer-11
SHARE

രാജ്യത്തെ 50 ശതമാനം കാര്‍ഷിക കുടുംബങ്ങളും കടബാധ്യത ഉള്ളവരാണെന്ന് കണക്കുകള്‍. ഓരോ കുടുംബത്തിനും ശരാശരി എഴുപതിനായിരം രൂപയിലേറെയാണ് കടമെന്നും ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പറയുന്നു.  ഇവരുടെ ശരാശരി പ്രതിമാസ വരുമാനം 10,218 രൂപയാണ്.

 രാജ്യത്തെ ആകെ തൊഴില്‍ ലഭ്യതയുടെ 50 ശതമാനവും സംഭാവന ചെയ്യുന്ന കാര്‍ഷിക മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് ദേശീയ സ്റ്റാസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍. കാര്‍ഷിക കുടുംബങ്ങളില്‍ 50 ശതമാനവും കടബാധ്യത നേരിടുന്നവരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശരാശരി 74,121 രൂപയാണ് ഓരോ കുടുംബത്തിന്‍റെയും കടം.എന്നാല്‍ ഈ കടത്തിന്‍റെ 57.5 ശതമാനം മാത്രമാണ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. ബാക്കി പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായാണ് എടുത്തിരിക്കുന്നത്. ആകെ വായ്പകളുടെ 69.6 ശതമാനം മാത്രമേ ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് വാങ്ങിയിരിക്കുന്നത്. ബാക്കി വായ്പ സ്വകാര്യ വ്യക്തികള്‍ നല്‍കിയവയാണ്. 2019ലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഓരോ കുടുംബങ്ങളുടെയും ശരാശരി പ്രതിമാസ വരുമാനം 10,218 രൂപയാണ്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന 9.3 കോടി കുടുംബങ്ങളാണ് രാജ്യത്തുള്ളത്. എഴുപത്തി ഏഴാമത് നാഷണല്‍ സാംപിള്‍ സര്‍വേയുടെ ഭാഗമായി അഖിലേന്ത്യാ കട,നിക്ഷേപ സര്‍വേയുടെ ഭാഗമായാണ് എന്‍എസ്ഒ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

MORE IN INDIA
SHOW MORE
Loading...
Loading...