സ്മാർട്ട്ഫോണില്ല; തോണി തുഴഞ്ഞ് സന്ധ്യ; പഠിക്കാനുള്ള കൊതിയെ വാഴ്ത്തി രാഹുൽ

sandhya-rahul-tweet
SHARE

പഠിച്ച് സ്വന്തം കാലിൽ നിൽക്കാൻ ഏത് പ്രതിസന്ധിയും മറികടക്കുന്ന സന്ധ്യയുടെ ജീവിതം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയുടെ പ്രശംസ. സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള സന്ധ്യ സുഹാനി എന്ന പതിനൊന്നാം ക്ലാസുകാരി. പ്രളയദുരിതം അനുഭവിക്കുന്ന ഖോരഗ്പൂരിൽ നിന്ന് തോണി തുഴഞ്ഞ് സ്കൂളിലേക്കു പോകുന്ന സന്ധ്യയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

സ്മാർട്ട് ഫോൺ ഇല്ലാത്തതിനാലാണ് ഈ മഹാമാരിക്കാലത്തും സന്ധ്യക്ക് പഠനത്തിനായി സ്കൂളിലേക്ക് പോകേണ്ടി വന്നത്. സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളിലും സന്ധ്യക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടെ സ്കൂൾ തുറന്നപ്പോള്‍ ഏത് വിധേനയും പോകാൻ തീരുമാനിച്ചും വീട് വെള്ളത്താൽ ചുറ്റപ്പെട്ടപ്പോഴും സ്കൂളിലേക്ക് പോകാൻ സന്ധ്യ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് തോണി തുഴഞ്ഞുള്ള സന്ധ്യയുടെ യാത്ര. 

രാഹുൽ ഗാന്ധിയടക്കം നിരവധിപേരാണ് സന്ധ്യയുടെ നിശ്ചയദാർഢ്യത്തെയും പഠനത്തോടുള്ള അഭിരുചിയെയും പ്രശംസിച്ച് രംഗത്തെത്തിയത്. സന്ധ്യയുടെ ധീരതയെ അഭിനന്ദിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധി സന്ധ്യയുടെ ചിത്രവും വാർത്തയും പങ്കുവച്ചത്. 

MORE IN INDIA
SHOW MORE
Loading...
Loading...