ഓംലെറ്റ് അങ്കിളിന് ജീവിതം ദൈവത്തിന്റെ സമ്മാനം; വേദനകളിൽ തളിർത്ത പുഞ്ചിരി

omlet-uncle
SHARE

മുറിവേൽക്കാത്ത ഒരു ജീവിതവുമില്ല. വീണ്ടും തളിരിടാനുള്ള സാഹചര്യം അവസരോചിതമായി ഒരുക്കുന്നിടത്താണ് ജീവിതവിജയമെന്ന് ആവർത്തിക്കുകയാണ്  ഡൽഹിയിൽ തെരുവിൽ താമസമാക്കിയ  ബൽബീർ സിങ്. അതിജീവനത്തിന് നിരവധി  മാർഗങ്ങൾ ഉണ്ടെന്നും  അവ കണ്ടെത്തണമെന്നും ആത്മഹത്യ വിരുദ്ധദിനത്തിൽ നിർദ്ദേശിക്കുന്നു കുടുംബാംഗങ്ങളെയും ബന്ധുക്കളെയുമെല്ലാം നഷ്ടമായ ഈ 80 വയസുകാരൻ.

ഡൽഹി പ്രഗതി മൈതാൻ മെട്രോ സ്റ്റേഷന് മുന്നിൽ സദാ സമയം തിരക്കിലാണ്  ബൽ ബീർ സിങ്... ഡൽഹിക്കാരുടെ  ഓംലെറ്റ് അങ്കിൾ... വരുന്നവർക്കെല്ലാം മുട്ടവിഭവങ്ങൾക്കൊപ്പം  അല്പം ജീവിത വിജയത്തിനുള്ള ടിപ്പും നൽകും.ഇതൊന്നും പൊള്ളയായ ഉപദേശമല്ല.... സ്വജീവിതം കൊണ്ട് സമൂഹത്തിന് മാത്യകയാകാനാണ് ബൽബീർ സിങ്ങിനിഷ്ടം.

ഇതൊക്കെ പറഞ്ഞാലും ഇടക്ക് ഭാര്യയെയുടെയും മക്കളുടെയും പേരകുട്ടികളുടെയും വിയോഗമോർത്ത് ബൽബീറിന്റെ തൊണ്ട ഇടറും.അധികം നീളില്ല ഒരു ദീർഘശ്വാസത്തിന്റെ സമയമെടുത്ത്  ബൽബീൽ ചിരിക്കും .ഉറക്കെ പറയും സിഖ് വിശ്വാസ പ്രകാരം ദൈവത്തിന്റെ സമ്മാനമാണ് ജീവിതം. ഉത്തരവാദിത്തതോടെ ജീവിക്കുക നമ്മുടെ കടമയാണെന്ന്.

MORE IN INDIA
SHOW MORE
Loading...
Loading...