17കാരിയെ വെടിവെച്ച് കൊന്ന കുറ്റവാളി; എൻകൗണ്ടറിൽ തീർത്ത് യുപി പൊലീസ്

up-police-encounter
SHARE

17കാരിയെ വെടിവെച്ച് െകാന്ന കേസിൽ പ്രതിയായ െകാടും കുറ്റവാളിയെ വെടിവെച്ച് െകാന്ന് ഉത്തർപ്രദേശ് പൊലീസ്. തലയ്ക്ക് ഒരുലക്ഷം രൂപ യുപി പൊലീസ് വിലിയിട്ടിരുന്ന വിജയ് പ്രജാപതി എന്ന് ക്രിമിനലാണ് പൊലീസ് എൻകൗണ്ടറിൽ െകാല്ലപ്പെട്ടത്. ഗഗഹ പൊലീസ് സ്റ്റേഷൻ പരിസരത്ത് വച്ചാണ് ഇയാളെ ഏറ്റുമുട്ടലിനിടെ വധിച്ചത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. 

കീഴടങ്ങാൻ ആവശ്യപ്പെട്ട പൊലീസിന് നേരെ ഇയാൾ വെടിവെച്ചെന്നും ഇതിന് പിന്നാലെ നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ മാസം 20നാണ് 17 വയസുള്ള കാജൽ എന്ന പെൺകുട്ടിയെ ഇയാൾ വെടിവെച്ച് കൊന്നത്. പെൺകുട്ടിയുടെ പിതാവുമായി ഉണ്ടായ തർക്കത്തിനിടയിലാണ് ഇയാൾ പെൺകുട്ടിയെ വെടിവെച്ച് െകാന്നത്. 

പിതാവിനെ പ്രതി മർദിക്കുന്നത് െമാബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുന്നതിനിടയിലാണ് ഇയാൾ പെൺകുട്ടിയെ വെടിവെച്ചത്. ആശുപത്രിയിൽ ചികിൽസയിലായിരുന്ന കുട്ടി അ‍ഞ്ച് ദിവസത്തിന് ശേഷം മരിച്ചിരുന്നു. സ്ഥലത്ത് നിന്ന് മുങ്ങിയ പ്രതിക്കായി വ്യാപക തിരച്ചിൽ നടക്കുന്നതിന് ഇടയിലാണ് പൊലീസ് ഇയാളെ കണ്ടെത്തുന്നത്. പിന്നാലെ നടന്ന വെടിവയ്പ്പിലാണ് ഇയാൾ െകാല്ലപ്പെടുന്നത്.മോഷണം, െകാലപാതകശ്രമം അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് െകാല്ലപ്പെട്ട വിജയ് പ്രജാപതി. 

MORE IN INDIA
SHOW MORE
Loading...
Loading...