മദ്യലഹരിയിൽ സൈനിക വാഹനം തടഞ്ഞ് മോഡൽ; കയ്യേറ്റം; വിഡിയോ

drunken-women-blocks-vehicle
SHARE

മദ്യപിച്ച് നടുറോഡില്‍ സൈനിക വാഹനം തടഞ്ഞുനിര്‍ത്തി യുവതിയുടെ അതിക്രമം. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. ഇതിന്‍റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മദ്യപിച്ച് ലക്ക്കെട്ട 22 വയസുള്ള മോഡൽ കൂടിയായ യുവതി സൈനിക വാഹനത്തെ തുടര്‍ച്ചയായി ചവിട്ടുന്നതും ഇത് തടയാന്‍ വന്ന സൈനികനെ തള്ളിമാറ്റതും, വിഡിയോയിൽ കാണാം. ഇതിനിടെ യുവതിയുടെ കയ്യിലുണ്ടായിരുന്ന പഴ്സില്‍ നിന്നും മദ്യകുപ്പി തെറിച്ച് വീഴുന്നതും കാണാം. തുടര്‍ന്ന് വഴിയാത്രക്കാരെ ഉള്‍പ്പടെ യുവതി അസഭ്യർഷം നടത്തി.

നഗരത്തിലെ തിക്കിനും തിരിക്കിനുമിടെയാണ് യുവതിയുടെ അതിക്രമം. ഇതോടെ പൊലീസ് സംഭവസ്ഥലത്തെത്തി. സൈനികന്‍ പരാതി നൽകിയിട്ടില്ലെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലാക്കിയതിനാല്‍ എക്സൈസ് നിയമപ്രകാരം പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. തന്‍റെ സുഹൃത്തുക്കളുമായി ഗ്വാളിയാര്‍ സന്ദര്‍ശിക്കാനെത്തിയതാണെന്ന് പൊലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. വിഡിയോ കാണാം. 

MORE IN INDIA
SHOW MORE
Loading...
Loading...