സ്കൂൾ തുറന്നിട്ട് 10 ദിവസം; 27 കുട്ടികൾക്കും 12 അധ്യാപകർക്കും രോഗം; അടിയന്തര യോഗം

tamilnadu-school
SHARE

തമിഴ്നാട്ടില്‍ സ്കൂളുകള്‍ തുറന്നതിനു പിന്നാലെ കുട്ടികളില്‍ കോവിഡ് പടരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ 40 പേര്‍ക്ക് സ്കൂളുകളില്‍ നിന്ന് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചീഫ് സെക്രട്ടറി ജില്ലാ അധികാരികളുടെ അടിയന്തര യോഗം വിളിച്ചു.

ഒന്നാം തിയതിയാണ് തമിഴ്നാട്ടില്‍ 9 മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ തുടങ്ങിയത്. ഒപ്പം കോളജുകളും ആരംഭിച്ചു.എല്ലാ മുന്‍കരുതലുകളും എടുത്താണ് ക്ലാസുകള്‍ തുടങ്ങിയത്.20 കുട്ടികള്‍ വീതമാണ് ഓരോ ക്ലാസിലുമുള്ളത്.കൂടാതെ ഒരു ബെഞ്ചില്‍ രണ്ടുപേരെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ.പക്ഷേ പത്തുദിവസത്തിനിടെ 27 കുട്ടികള്‍ക്കും 12 അധ്യാപകര്‍ക്കുമാണു രോഗം സ്ഥിരീകരിച്ചത്. ചെന്നൈ,തഞ്ചാവൂര്‍ , അരിയലൂര്‍ ,തിരുപ്പൂര്‍ തുടങ്ങിയ ജില്ലകളിലാണു രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച സ്ഥാപനങ്ങള്‍ ഉടനടി അടയ്ക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

അണുനശീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം തുറന്നാല്‍ മതിയെന്നാണു നിര്‍ദേശം. അതേ സമയം സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി കലക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതോടെ ഒന്ന് മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ തുറക്കുന്നത് വൈകുമെന്നാണ് സൂചന. പുതുച്ചേരിയിലും കോളജുകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തു.  ഒരു നഴ്സിങ് കോളജിലെ മൂന്നു കുട്ടികള്‍ക്കും ഒരധ്യാപകനുമാണ് വൈറസ് ബാധ കണ്ടെത്തിയത്.

MORE IN INDIA
SHOW MORE
Loading...
Loading...